Image

ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്

Published on 11 April, 2021
ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്
തൊടുപുഴ:  ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് കൂടുതലാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൊടുപുഴയില്‍ എച്ച്‌ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു പിസി ജോര്‍ജ്ജ് ഇത്തരത്തില്‍ സംസാരിച്ചത്. 

'സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്.  ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത് പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം ഞാന്‍ അങ്ങ് നേരിട്ടോളാം.'-പിസി പറയുന്നു.

നമ്മുടേത് മതേതര, സോഷ്യലിസ്റ്റ് രാജ്യമാണെന്നും അങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു. കേരളത്തില്‍ ലൗ ജിഹാദ് കൂടുതലാണെന്ന് പറഞ്ഞ ജോര്‍ജ്, സ്വന്തം താത്പര്യം അനുസരിച്ച്‌, ഇടത്-വലത് മുന്നണികള്‍ ഒത്തുചേര്‍ന്ന്, 2030തോടെ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്ബാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക