ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖ സംഘടനയായ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഏപ്രില്‍ 8, 10, 11 തീയതികളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ വിജയകരമായി സമാപിച്ചു. സ്റ്റാഫ്ഫോര്‍ഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ 'കേരള ഹൗസ്' വ്യത്യസ്ഥവും വേറിട്ടതുമായ പരിപാടികള്‍ കൊണ്ട് സജീവമായി.
മാഗിന്റെ 'സീനിയര്‍ ഫോറം മീറ്റ്' ഏപ്രില്‍ 8 വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 7 വരെ കേരളാ ഹൗസില്‍ വച്ച് നടത്തപ്പെട്ടു. മലയാളി കമ്യൂണിറ്റിയിലെ മുതിര്‍ന്ന പൗരന്മാര് (60 വയസ്സിന് മുകളിലുള്ളവര്‍) ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.കേരളാ ഹൗസില്‍വച്ച് സംഘടിപ്പിച്ച സീനിയര്‍ ഫോറം മീറ്റിങ്ങിന് മുമ്പായി നടന്ന തയ്യല്‍ ക്ലാസില്‍ ക്ലാരമ്മ മാത്യൂസ് ക്ലാസ് എടുത്തു. ഓരോ ആഴ്ചയിലും മുതിര്‍ന്നവര്‍ക്കായി വ്യത്യസ്ത പരിപാടികള്‍ ആവിഷ്കരിച്ചു കൊണ്ട് സീനിയര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക്കയാണ് ലക്ഷ്യമെന്ന് കണ്‍വീനര്‍ റോയ് മാത്യു പറഞ്ഞു.
മാഗ് വുമണ്‍സ് ഫോറവും ഫോമ സതേണ്‍ റീജിയന് വുമണ്‍സ് ഫോറവും സംയുക്തമായി ഏപ്രില്‍ 10 ശനിയാഴ്ച നടത്തിയ 'ആര്‍ട്സ് &ക്രാഫ്റ്റ് ഷോ ആന്റ് സെയില്‍' വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. ഈയിടെ നവീകരിച്ച മാഗിന്റെ റിക്രിയേഷന്‍ സെന്ററില്‍ (1415, പാക്കര്‍ ലൈന്‍, സ്റ്റാഫോഡ് ടെക്സാസ്) നടന്ന ഈ പ്രോഗ്രാമിന് നിരവധി ആളുകള്‍ ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ നിന്നും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും വരച്ച നിരവധി ചിത്രങ്ങള്‍, ക്രാഫ്റ്റ് ഇനങ്ങള്‍, ജൂവലറി ഇനങ്ങള്‍ തുടങ്ങി റിക്രിയേഷന്‍ സെന്റര്‍ നിറഞ്ഞു നിന്ന ഷോ വേറിട്ടതായി മാറി. കറി വേപ്പില ചെടികള്‍, വിവിധ ഇന ങ്ങിലുള്ള പച്ചക്കറി വിത്തുകളും തൈകളും ഉള്പെടുത്തിയ പ്ലാന്റ് സ്റ്റാളില്‍ നല്ല തിരക്കായിരുന്നു. മാഗ് ബോര്‍ഡ് വുമണ്‍ ഫോറം കോര്‍ഡിനേറ്റര്‍സായ ക്ലാരമ്മ മാത്യൂസ്, ഷിബി റോയ് എന്നിവരാണ് ആര്‍ട്സ് & ക്രാഫ്റ്റ് ഷോ ക്കു ചുക്കാന്‍ പിടിച്ചത്. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന വിവിധ പരിപാടികള്‍ തുടര്‍ന്നും നടത്തുവാന്‍ പദ്ധതികളുണ്ടെന്ന് ക്ലാരമ്മ മാത്യൂസും ഷിബിയും പറഞ്ഞു.
'എസ്റ്റേറ്റ് പ്ലാനിങ് ആന്റ് പ്രൊബേറ്റ്' എന്ന വിഷയത്തെക്കുറിച്ച് മാഗ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 10.30 നടന്ന വിഞ്ജാന പ്രദമായ സെമിനാറില്‍ വിഷയം അവതരിപ്പിച്ചത്. നിഷ മാത്യൂസ് (അറ്റോണി അറ്റ് ലോ) ആണ്. വിനോദ് വാസുദേവന്‍ (മാഗ് പ്രസിഡന്റ്),റെനി കവലയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), റജി കോട്ടയം (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ സെമിനാറിന് മുന്‍പായി സംസാരിച്ചു. എന്താണ് വില്‍ പത്രം, വില്‍ പത്രം ആരാണ് എഴുതേണ്ടത്, എന്താണ് പ്രോബേറ്റ്, പവര്‍ ഓഫ് അറ്റോര്‍ണി, മെഡിക്കല്‍ പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി സെമിനാറില്‍ പങ്കെടുത്തവര്‍ ചോദിച്ച കാലിക പ്രസക്തമായ ചോദ്യങ്ങള്‍ക്കും സംശയങ്ങലക്കും അനുഭവ പ്രവര്‍ത്തന പരിചയതിന്റെ മികവില്‍ നിഷ ഉത്തരം നല്കുകകയും ചെയ്തത് ശ്രദ്ധേയമായി. സൈമണ്‍ വളച്ചേരില്‍ (മാഗ് വൈസ് പ്രസിഡന്റ് ) നന്ദി അറിയിച്ചു.
ഏപ്രില്‍ 11 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 2.30 വരെ കേരളാ ഹൗസില്‍ വച്ച് ബ്ലെഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തി. രക്തദാനം ചെയ്യാന്‍ കേരള ഹൗസില്‍ ധാരാളം പേര് എത്തിച്ചേര്‍ന്നതായി മാഗ് ഭാരവാഹികള്‍ അറിയിച്ചു. മാഗിനോടൊപ്പം ഫൊക്കാന ടെക്സാസ് റീജിയന്, ഫ്രണ്ട്സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റി, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ എനീ സംഘടനകളുടെ സഹകരണത്തോടെയാണ് ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.ഏ ബ്രഹാം ഈപ്പന്, രഞ്ജിത് പിള്ള, ജോമോന് ഇടയാടില്‍, വിനോദ് വാസുദേവന്‍ , ജോജി ജോസഫ്, മാത്യു കൂട്ടാലില്‍, ഏബ്രഹാം തോമസ്, ലിഡാ തോമസ് , സൂര്യജിത്ത്, റോഷിനി, റെജി കുര്യന് എന്നിവര്‍ നേതൃത്വം നല്കി.
2021 ല്‍ ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റിക്കു ഉപകാരപ്രദമായ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും, സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി മാഗ് ഭാരവാഹികളായ വിനോദ് വാസുദേവന്‍ (പ്രസിഡണ്ട്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലില്‍ (വാവച്ചന് - ട്രഷറര്‍), ഡോ.ബിജു പിള്ള (പിആര്‍ഓ), എന്നിവര്‍ അറിയിച്ചു.