Image

ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ ട്രംപ്

പി.പി.ചെറിയാൻ Published on 14 April, 2021
ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ  ട്രംപ്
വാഷിംഗ്ടൺ ഡി സി :- തലച്ചോറിൽ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.
ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ വളരെ ഫലപ്രദമാണെന്നും എന്നാൽ അതിന്റെ റപ്യൂട്ടേഷൻ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് വാക്സിൻ നിർത്തിവച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഏപ്രിൽ 13 ചൊവ്വാഴ്ച ട്രംമ്പ് ഇമെയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ഫെഡറൽ ഗവൺമെന്റിന് ഫൈസർ വാക്സിനോടുള്ള  അതിരുകവിഞ്ഞ സ്നേഹ മാണ് ഇങ്ങനെയൊരു നിലപട് സ്വീകരിക്കാൻ കാരണമമെന്നും ട്രംപ് ആരോപിച്ചു.
അടിയന്തിരമായി വാക്സിൻ ഉപയോഗിച്ചു തുടങ്ങുവാൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ , സെന്റേഴ്സ് ഫോർ ഡിസീസ് കൺടോൾ ആന്റ് പ്രിവൻഷൻ വിഭാഗത്തോട് ട്രംപ് ആവശ്യപ്പെട്ടു.
7 മില്യൻ പേർക്ക് ജോൺസൺ ആന്റ് ജോൺസൺ നൽകിയപ്പോൾ അതിൽ ആറ് സ്ത്രീകൾക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിച്ചു വാക്സിൻ വിതരണം പുന:സ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വാക്സിൻ നൽകുന്നു തൽക്കാലം നിദ്ദേശിച്ചു കൊണ്ടു ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ജോൺസൺ ആന്റ് ജോൺസൺ വാക്സിൽ ലഭിക്കുന്നതിനു രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെല്ലാം താൽക്കാലികമായി കാൻസൽ ചെയ്തിരിക്കയാണ്.
ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ  ട്രംപ്ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ  ട്രംപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക