Image

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഐ സി യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

Published on 14 April, 2021
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ഐ സി യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി
തിരുവനന്തപുരം ; കൊവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊവിഡിന് പിന്നാലെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ സ്പീക്കറെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ നിയന്ത്രണ വിധേയമായതോടെ അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്പീക്കര്‍ക്ക് അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക