Image

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 14 April, 2021
കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളത്തിലെ സൂപ്പര്‍ താരം സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന പുതിയ സിനിമ 'കാവലിന്റെ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.സുരേഷ് ഗോപി തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോട് പങ്കുവച്ചത്.'ലോകമെമ്ബാടുമുള്ള എല്ലാ മലയാളികള്‍ക്കും എന്‍്റെ ഒരായിരം വിഷു ആശംസകള്‍, വിഷുവിന് ഞങ്ങളുടെ ചെറിയൊരു സമ്മാനം'എന്ന തലക്കെട്ടോടെയായിരുന്നു താരം ചിത്രം പങ്കുവച്ചത്.ചിത്രത്തിന്റെ ടീസര്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു.

പോസ്റ്ററില്‍ താരത്തെ കൂടാതെ മറ്റു കഥാപാത്രങ്ങളും ഒപ്പമുണ്ട്.രോഷത്തോടെ നോക്കുന്ന സുരേഷ് ഗോപിയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത് .നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിനു വേണ്ടി ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.തമ്ബാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപില്‍ കാവലില്‍ അവതരിപ്പിക്കുന്നത്.ലാല്‍,ഐ എം വിജയന്‍,അലന്‍സിയര്‍,കണ്ണന്‍ രാജന്‍ പി ദേവ്,മുത്തുമണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക