ഹ്യൂസ്റ്റണ്‍: കഴിഞ്ഞ ദിവസം നിര്യാതനായ സൗത്ത് ഫ്ളോറിഡ നവകേരള മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് എ.എം തോമസിന്റെ (പാപ്പച്ചായന് ) സംസ്കാരശുശ്രുഷകള്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. തുടര്‍ന്ന് പിയര്ലാന്ഡലിലുള്ള സൗത്ത് സൗത്ത് പാര്‍ക്ക് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ സംസ്കരിക്കും.
ഇന്ന് (വ്യാഴം) വൈകീട്ട് 5.30 മുതല്‍ 8 മണി വരെ ഹ്യൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് പൊതുദര്‍ശനം ഉണ്ടായിക്കുന്നതാണ് .
നീണ്ടകാലം സൗത്ത് ഫ്ളോറിഡയിലുണ്ടായിരുന്ന എ.എം തോമസ്, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്ലോറിഡ മാനേജിങ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചുണ്ട് .
ഭാര്യ: മോളി തോമസ് ..മക്കള്‍ : ഷീബ, ഷാന്റോ. മരുമക്കള്‍ : ജയന് , സൗമ്യ. ഏഷ്യാനെറ്റ് യു.എസ്.എ ഓപ്പറേഷന് മാനേജര്‍ മാത്യു വര്‍ഗീസിന്റെ (ജോസ്) സഹോദരീ ഭര്‍ത്താവാണ്. .