ലഫ്കിൻ, ടെക്സസ്: സൗത്ത് ടെക്സസ്സിലെ മക്കാലനിൽ കുടിയേറി പാർത്ത ആദ്യ ഇന്ത്യൻ വംശജരിലൊരാളായ ദർശൻ സൂ തോമസ് (82) ടെക്സസിലെ ഹണ്ടിങ്ടൺ സിറ്റിയിൽ നിര്യാതയായി. എഴുമറ്റൂർ തേക്കിൽ കുടുംബാംഗം ഫിലിപ്പ് തോമസിൻറെ സഹധർമ്മിണി ആണ് പരേത.
മക്കൾ: ഫിലിപ്പ്, മാത്യു, സാമുവേൽ , സീമ, സെലീന
മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6-മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17- നു രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും . രണ്ടു ശുശ്രുഷകളും ലഫ്കിൻ ഷെഫേർ
ഫ്യൂണറൽ ഹോമിൽ വെച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : ഫിലിപ്പ് തോമസ് 936 -876 -2812
റിപ്പോർട്ട് : ആൻഡ്രൂസ് അഞ്ചേരി