Image

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Published on 17 April, 2021
 'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ റിലീസായി. ധ്യാന്‍ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ്‌യും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈയ്‌മെന്റ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസനാണ് കഥ തിരക്കഥ സംഭാഷണം. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കും. ഛായാഗ്രഹണം- ഗുരു പ്രസാദ്. എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം- വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി.എസ്., സ്റ്റില്‍സ്- ഷിജിന്‍ രാജ് പി., പരസ്യകല- മനു ഡാവിഞ്ചി, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക