Image

തൃശ്ശൂര്‍ പൂരം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്

Published on 18 April, 2021
തൃശ്ശൂര്‍ പൂരം; സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ എതിര്‍പ്പുന്നയിച്ച്‌ ദേവസ്വം ബോര്‍ഡ്
തൃശ്ശൂര്‍: കോവിഡ് കാലത്ത് തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. പൂരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്‍റ പ്രധാന ആരോപണം.

നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ആനപാപ്പാന്‍മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുളള പാപ്പാന്‍മാര്‍ക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കണം എന്നി ആവശ്യങ്ങള്‍ അവതരിപ്പിക്കും. പുതിയ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

അതേസമയം പൂരത്തിനുളള പ്രവേശനപാസ് നാളെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
പൂരത്തിന് 72 മണിക്കൂര്‍ മുമ്ബാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടത്. ഈ പരിശോധനാഫലം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ. ഇതൊക്കെയാണെങ്കിലും പൂരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക