Image

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

Published on 18 April, 2021
ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു
മസ്കറ്റ്: ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 72 മണിക്കൂറിനിടെ 57 രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,363 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 180,031 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവര്‍ ഇതുവരെ 1,878 ആയി.

96 രോഗികളെയാണു 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 823 രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ കഴിയുന്നതില്‍ 261 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അതേസമയം, മൂന്നു ദിവസത്തിനിടെ 3479 രോഗികള്‍ കോവിഡ് മുക്തി നേടി. ഇതിനോടകം രോഗം ഭേദമായവരുടെ എണ്ണം 160,324 ആയി ഉയര്‍ന്നു. 89 ശതമാനമാണ് രോഗ മുക്തി നിരക്ക്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക