Image

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 18 April, 2021
  42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും;  `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ജോജു, പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന `ഹൃദയം' സിനിമയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണവിനൊപ്പം കല്യാണിപ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററിലും ഇവര്‍ മൂന്നു പേരുമുണ്ട്‌. 

മെറിലാന്‍ഡ്‌ സിനിമയുടെ ബാനറില്‍ വിശാഖ്‌ സുബ്രഹ്മണ്യനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്ന മെറിലാന്‍ഡ്‌ ചിത്രത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ ഹിഷാം അബ്‌ദുള്‍ വഹാബ്‌ ആണ്‌. കൈതപ്രം, അരുണ്‍ അലാട്ട്‌, ബുല്ലേ ഷാ, വിനീത്‌ എന്നിവരുടേതാണ്‌ വരികള്‍. ഛായാഗ്രഹണം വിശ്വജിത്ത്‌ ഒടുക്കത്തില്‍. എഡിറ്റിങ്ങ്‌ രഞ്‌ജന്‍ എബ്രഹാം. സംഘടനം മാഫിയാ ശശി. 

മെരിലാന്‍ഡ്‌ സിനിമാസ്‌ ആണ്‌ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷംപ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണിത്‌. `ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ചു വര്‍ഷത്തിനു ശേഷം വിനീത്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക