Image

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

Published on 18 April, 2021
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവായി. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ചീഫ് വിപ്പിന്റേയും പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി. കുടിശ്ശിക ഏപ്രില്‍മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനാണ് ഉത്തരവ്. വര്‍ധനവ് ഇങ്ങനെ. പഴയ സ്‌കെയില്‍ ബ്രായ്ക്കറ്റില്‍ 

പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി-107800-160000(77400-115200), അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി-63700-123700(45800-89000), പേഴ്സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്-50200-105300(35700-75600) ,അസിസ്റ്റന്റ്, ക്ലാര്‍ക്ക് (ബിരുദം), കംപ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (ഉന്നത യോഗ്യത)-37400-79000(26500-56700), അസിസ്റ്റന്റ്, ക്ലാര്‍ക്ക്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്് 31100-66800(22200-48000), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്-27900-63700(20000-45800) ഡ്രൈവര്‍-35600-75400(25200-54000), ഓഫീസ് അറ്റന്‍ഡന്റ്, പാചകക്കാരന്‍ 23000-50200 (16500-35700).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക