Image

വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍

Published on 18 April, 2021
വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍


കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി.ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരിക്കുന്നത്.  

നയനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അറസ്റ്റിലായ ഒരു എ.ബി.വി.പി. പ്രവ
ര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട മുരളീധരനും കുറച്ച് ആര്‍.എസ്.എസുകാരും എ.ബി.വി.പിക്കാരും ഡല്‍ഹി കേരളാ ഹൗസില്‍ നയനാരുടെ മുറയില്‍ അതിക്രമിച്ച് കയറിയിരുന്നു. എന്നാല്‍, പോയി പണി നോക്കാനാണ് നയനാര്‍ അന്ന് പറഞ്ഞത്.  നയനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്റ്റായിട്ടുള്ള പിണറായിക്ക് മന്ത്രിയുടെ അക്ഷേപത്തിലൂടെ ഒരു ചുക്കും സംഭവിക്കില്ലെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി ആയിട്ടും നാടിനോ നാട്ടുക്കാര്‍ക്കോ യാതൊരു ഉപകാരവുമില്ലാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമാണെന്നും ഈ മന്ത്രിക്ക് അര്‍ഹമായ വിശേഷണം ജനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ടെന്നും ജയരാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക