Image

ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ‍റദ്ദാക്കി; തീരുമാനം കോവിഡ് പശ്ചാത്തത്തില്‍

Published on 19 April, 2021
ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം ‍റദ്ദാക്കി; തീരുമാനം കോവിഡ് പശ്ചാത്തത്തില്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസത്തിനുശേഷം ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വെര്‍ച്വല്‍ യോഗം നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

'ഇപ്പോഴത്തെ കോവിഡ് പശ്ചാത്തലത്തില്‍, യുകെ പ്രധാനമന്ത്രി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കില്ലെന്ന് പരസ്പര സമ്മതത്തോടെ തീരുമാനിച്ചു. ഇന്ത്യ-യുകെ ബന്ധം പരിവര്‍ത്തനപ്പെടുത്താനുള്ള പദ്ധികള്‍ക്കായി ഇരുവിഭാഗവും വരുംദിസങ്ങള്‍ വെര്‍ച്വല്‍ യോഗം നടത്തും'. - വിദേശകാര്യവക്താവ് അരിന്ദം ബഗ്ച്ചി മാധ്യമങ്ങളോട് പ്രതികരിച്ചു.

 ഈ മാസം 26 മുതല്‍ നടത്താനിരിക്കുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശനം വെട്ടിച്ചുരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
നേരത്തേ നിശ്ചയിച്ചിരുന്ന ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ യുകെയില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്ത് എത്തിയിരുന്നു. ഉഭയകക്ഷി ബന്ധം ചര്‍ച്ച ചെയ്യാന്‍ എന്തുകൊണ്ട് ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിക്കൂടായെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക