Image

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

Published on 19 April, 2021
സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ ഹാള്‍ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു.

സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, മലയാള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവര്‍ ഇന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.

ഇന്നു മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍​ദ്ദേശം നല്‍കിയത്. കോവിഡ് വ്യാപനം കണക്കില്‍ എടുത്താണ് നിര്‍ദേശം. നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ്‌ ലൈന്‍) പരീക്ഷകള്‍ മാറ്റാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക