Image

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

Published on 19 April, 2021
തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണ. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും പൂരപ്പറമ്ബിലേക്ക് പ്രവേശനം ഉണ്ടാവുക.

ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാന്‍ ഒരു മെഡിക്കല്‍ സംഘത്തെ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക