Image

ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍

Published on 19 April, 2021
ക്രിസ്ത്യാനികളും ഹൈന്ദവരും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും’; ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി അലി അക്ബര്‍
ലവ് ജിഹാദിനെ കുറിച്ചുള്ള പോസ്റ്റുമായി സംവിധായകന്‍ അലി അക്ബര്‍. ലൗ ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ല. അതിനാല്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും എന്നാണ് അലി അക്ബര്‍ പറയുന്നത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തുന്നത്.

”ലവ് ജിഹാദ്’ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല, കോണ്‍ഗ്രസ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും” എന്നാണ് അലി അക്ബറിന്റെ പോസ്റ്റ്. മമധര്‍മയില്‍ പഴയതു പോലെ പണം വരാത്തതിനാല്‍ അല്ലേ പുതിയ വെറുപ്പിക്കുന്ന പോസ്റ്റ് എന്നാണ് കമന്റുകളിലൂടെ പ്രേക്ഷകര്‍ ചോദിക്കുന്നത്. ചില കമന്റുകള്‍ക്ക് മറുപടിയും സംവിധായകന്‍ കൊടുത്തിട്ടുണ്ട്.

പോസ്റ്റുകളിലെ വെറുപ്പ് കൂടുന്നതിന് അനുസരിച്ചു അക്കൗണ്ടില്‍ മന്തന്‍ സംഘികള്‍ പണം ഇട്ടു കൊടുക്കും എന്ന കമന്റിന് അയ്നു നിനക്കെന്താടാ സംഘിയുടെ പണമല്ലേ എന്നാണ് സംവിധായകന്റെ മറുപടി. താനും ലൗ ജിഹാദ് തന്നെയല്ലേ നടത്തിയത് എന്ന കമന്റിന് രൂ പേഷ് അല്ല രൂപേഷ് കണ്ണു തുറന്നു നോക്കു എന്നാണ് അലി അക്ബറിന്റെ മറുപടി.

അതേസമയം, 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ അണിയറയിലാണ് അലി അക്ബര്‍ ഇപ്പോള്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഏകദേശം 70 ലക്ഷം മുടക്കിയെടുത്ത ചിത്രത്തിന്റെ ട്രെയ്‌ലറിന് അതിന്റെ മികവില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക