Image

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ്

Published on 19 April, 2021
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കോവിഡ്


ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.  കാര്യമായ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2009ല്‍ മന്‍മോഹന്‍ സിംഗ് കാര്‍ഡിയാക് ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

കോവിഡ് വ്യാപനം പരിഹരിക്കാനുള്ള അഞ്ചു നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി  കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്‍മോഹന്‍ സിംഗ് കത്ത് എഴുതിയിരുന്നു. 45 വയസ്സിനു താഴെയാണെങ്കില്‍ പോലും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുവാന്‍ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിര്‍ദേശം.  ഇപ്പോള്‍ കേന്ദ്രം 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം മെയ് 1 മുതല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക