Image

കെ.എം. ഷാജിയുടെ വീടുകള്‍ അളക്കാന്‍ വിജിലന്‍സ് നിര്‍ദേശം

Published on 20 April, 2021
കെ.എം. ഷാജിയുടെ വീടുകള്‍ അളക്കാന്‍ വിജിലന്‍സ് നിര്‍ദേശം
കോഴിക്കോട്: കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​യു​ടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലന്‍സ്. വീടുകള്‍ ഒരാഴ്ചക്കുള്ളില്‍ അളന്ന് തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. 

മൂന്നു വര്‍ഷം മുമ്ബ് കോഴിക്കോട്ടെയും രണ്ട് വര്‍ഷം മുമ്ബ് കണ്ണൂരിലെയും വീടുകളുടെ നിര്‍മാണം ഷാജി പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ഇതുപ്രകാരം മൂന്നുവര്‍ഷം മുമ്ബുള്ള സിമിന്‍റ് അടക്കമുള്ള കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗത്തിന്‍റെ സഹായവും വിജിലന്‍സ് തേടിയിട്ടുണ്ട്.

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്ബാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഏപ്രില്‍ 12ന് കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​യു​ടെ കോ​ഴി​ക്കോ​ട്​ മാ​ലൂ​ര്‍​കു​ന്നി​ലെ​യും ക​ണ്ണ​ൂ​ര്‍ അ​ല​വി​ല്‍ മ​ണ​ലി​ലെ​യും വീ​ടു​ക​ളി​ല്‍ വി​ജി​ല​ന്‍​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യിരുന്നു. കണ്ണൂരിലെ വീട്ടില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ര​ക്കോ​ടി രൂ​പ പി​ടി​കൂ​ടുകയും ചെയ്തു.

സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ളും ഗ​ള്‍​ഫ്​ നാ​ടു​ക​ളി​ലെ ഉ​ള്‍​പ്പെ​ടെ ബി​നി​ന​സ്​ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ശേ​ഖ​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കിയിരുന്നു. ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്​, ക​ണ്ണൂ​ര്‍, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലെ സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ളും വി​ജി​ല​ന്‍​സ്​ ക​ണ്ടെ​ടു​ത്തു. വി​വി​ധ ബാ​ങ്കു​ക​ളി​ലെ ഷാ​ജി​യു​ടെ​യും ഭാ​ര്യ ആ​ശ​യു​ടെ​യും നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചിട്ടുണ്ട്.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ് ടു ​ബാ​ച്ച്‌ അ​നു​വ​ദി​ക്കു​ന്ന​തി​ന്​ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​   വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക