Image

ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ചോദിച്ചു; തന്നെ വേണ്ടെന്ന് പറഞ്ഞെന്ന് അമ്ബിളി ദേവി

Published on 20 April, 2021
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ചോദിച്ചു; തന്നെ വേണ്ടെന്ന് പറഞ്ഞെന്ന് അമ്ബിളി ദേവി
ആദിത്യന്‍ ജയനും അമ്ബിളി ദേവിയും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയില്‍ കഴമ്ബുണ്ടെന്ന് വ്യക്തമാക്കി അമ്ബിളി ദേവി രംഗത്ത്. ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമ്ബിളി ദേവി. 'വനിത ഓണ്‍ലൈന്' നല്‍കിയ അഭിമുഖത്തിലാണ് അമ്ബിളിയുടെ വെളിപ്പെടുത്തല്‍.

രണ്ടു വര്‍ഷം മുന്‍പാണ് ആദിത്യന്‍ ജയനും അമ്ബിളി ദേവിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു കുഞ്ഞുമുണ്ട്. അമ്ബിളി ദേവിയുടെ ആദ്യബന്ധത്തിലും ഒരു കുഞ്ഞുണ്ട്. തൃശൂരുള്ള ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് അമ്ബിളി ദേവി പറയുന്നു. അവരും വിവാഹിതയാണ്. ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്. അവരുമായി സംസാരിച്ചുവെന്നും അമ്ബിളി പറയുന്നു. ആ ബന്ധം അവസാനിപ്പിച്ച്‌ ആദിത്യനുമായി ഒരുമിച്ച്‌ ജീവിക്കാനുള്ള ശ്രമത്തിലാണ് ആ സ്ത്രീയെന്നും അമ്ബിളി ദേവി പറയുന്നു.

'ഞാന്‍ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങള്‍ ഒന്നിച്ചല്ല ഇപ്പോള്‍ താമസിക്കുന്നത്. അദ്ദേഹം തൃശൂരാണ് താമസിച്ചിരുന്നത്. ഇപ്പോഴും അതെ. ബിസിനസ് ആണെന്ന് പറഞ്ഞായിരുന്നു തൃശൂര്‍ക്ക് പോയത്. ഈ മാര്‍ച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് ഞാന്‍ അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവര്‍ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച്‌ കഴിയുകയാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതലേ അവര്‍ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോള്‍, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച്‌ ജീവിക്കാന്‍ പറ്റില്ല, ഡിവോഴ്സ് വേണം എന്ന് പറഞ്ഞു. ആ സ്ത്രീയോടും സംസാരിച്ചു. അവരും പിന്മാറാന്‍ തയ്യാറല്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു എന്‍്റെ ഭര്‍ത്താവ്. തല്‍ക്കാലം ഞാന്‍ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാന്‍ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിന് താല്‍പ്പര്യമില്ല.'- അമ്ബിളി ദേവി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക