Image

ജലീല്‍ ശുദ്ധന്‍, അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വ്യക്തിയല്ല; ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് എ എന്‍ ഷംസീര്‍

Published on 20 April, 2021
ജലീല്‍ ശുദ്ധന്‍, അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വ്യക്തിയല്ല; ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് എ എന്‍ ഷംസീര്‍
തിരുവനന്തപുരം: ന്യൂനപക്ഷ കമ്മിഷന്‍ സ്ഥാനത്തിരുന്ന് മുസ്ലീം ലീ​ഗ് നടത്തിയ കൊളള തുറന്നുകാട്ടാനാണ് അതിന് പ്രാപ്‌തനായ ഒരു ഉദ്യോ​ഗസ്ഥനെ അദ്ദേഹം നിയമിച്ചതെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് ഹൈക്കോടതി വിധിക്ക് ഇനി പ്രസക്തിയില്ല. ജലീല്‍ ഏതെങ്കിലും തരത്തില്‍ അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന വ്യക്തിയല്ലെന്നും ഷംസീര്‍ പറഞ്ഞു.

ജലീലിന്റെ കൈകള്‍ ശുദ്ധമാണ്. അത് സി പി എമ്മിന് ബോദ്ധ്യമുളള കാര്യമാണ്. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. നാട്ടിലെ നിയമവ്യവസ്ഥ അം​ഗീകരിക്കുന്ന പാര്‍ട്ടിയാണ് സി പി എം. ഹൈക്കോടതി വിധി അന്തിമമല്ലല്ലോ, അതിന് മേലെയും കോടതി ഉണ്ടല്ലോ എന്നും ഷംസീര്‍ പറഞ്ഞു.

ബന്ധുനിയമനവിവാദത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ ജലീല്‍ രാജി വയ്‌ക്കണമെന്ന പരാമര്‍ശമുളള ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും അതില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷംസീര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജലീലിന് എതിരെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ലോകായുക്ത വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനമെടുത്ത ഹൈക്കോടതി ജലീലിന്റെ ഹര്‍ജി തളളുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക