Image

ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

Published on 20 April, 2021
ഈ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ റിലീസ് മാറ്റും: ആന്റണി പെരുമ്ബാവൂര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച്‌ നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. മരക്കാര്‍ ഒടിടി റിലീസിന് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി നിര്‍മാതാവ് തന്നെ എത്തിയത്.


'മരക്കാറിന്റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല.

പക്ഷേ നിലവില്‍ റിലീസിങ് മാറ്റിവച്ചിട്ടില്ല. ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. റംസാന്‍ പോലുള്ള സമയത്ത് തിയറ്ററുകളില്‍ സിനിമകളുണ്ടാവില്ല.'- ആന്റണി പെരുമ്ബാവൂര്‍ പറയുന്നു.

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം മാലിക്കും തിയറ്റര്‍ റിലീസ് ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫും വ്യക്തമാക്കുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക