Image

കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍

Published on 20 April, 2021
കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ്​ പിന്തുണച്ചതി​െന്‍റ പേരില്‍ പ്രസിഡന്‍റ്​ സ്ഥാനം സി.പി.എം​ തുടര്‍ച്ചയായി രണ്ടു ​തവണ രാജിവെച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ ഒടുവില്‍ ബി.ജെ.പി വനിത അംഗം പ്രസിഡന്‍റ്​. 

പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ജന്മനാടായ ഇവി​െട ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന്​ കോണ്‍ഗ്രസ്​ അംഗങ്ങള്‍ വിട്ടുനിന്നതിലൂടെയാണ്​ ബി.ജെ.പിക്ക്​ പ്രസിഡന്‍റ്​ സ്ഥാനം കിട്ടിയത്​. ഏഴു വോട്ട്​ നേടിയ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു.

എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി വിജയമ്മ ഫിലേന്ദ്രന് നാല്​ വോട്ട്​ മാത്രമാണ് ലഭിച്ചത്. 16ാം വാര്‍ഡ് എല്‍.ഡി.എഫ്​ അംഗം അജിത ദേവരാജ​െന്‍റ വോട്ട് അസാധുവായി​. കോണ്‍ഗ്രസ് വിമതനും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ദിപു പടകത്തിലും അനുകൂലമായി വോട്ട്​ ചെയ്​തതോടെയാണ്​ ബി.ജെ.പിക്ക്​ ഏഴുപേരുടെ പിന്തുണ ലഭിച്ചത്​. പിന്തുണ നിരസിച്ച്‌​ രണ്ടു​വട്ടം സി.പി.എം പ്രതിനിധി രാജിവെച്ച സാഹചര്യത്തില്‍ വോട്ടെടുപ്പില്‍നിന്ന്​ വിട്ടുനില്‍ക്കാന്‍ ഡി.സി.സി നേതൃത്വം അംഗങ്ങള്‍ക്ക്​ വിപ്പുനല്‍കുകയായിരുന്നു.

മുമ്ബ്​ രണ്ടുതവണ അധ്യക്ഷസ്ഥാനത്തേക്ക്​ തെരഞ്ഞെടുപ്പ്​ നടന്നപ്പോഴും ബി.ജെ.പിയെ ഒഴിവാക്കാന്‍ എല്‍.ഡി.എഫ്​ ആവശ്യപ്പെടാതെതന്നെ കോണ്‍ഗ്രസിലെ ആറ്​ അംഗങ്ങളും സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ പിന്തുണക്കുകയായിരുന്നു. എന്നാല്‍, സത്യപ്രതിജ്ഞ ചെയ്​തയുടന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വിജയമ്മ രജിസ്​റ്ററില്‍ ഒപ്പിടാതെ പദവി രാജിവെക്കുകയായിരുന്നു. 

18 അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ആറു വീതവും എല്‍.ഡി.എഫിന് അഞ്ചും അംഗങ്ങളും കോണ്‍ഗ്രസ് വിമതനായി വിജയിച്ച ഒരംഗവുമാണുള്ളത്​. പ്രസിഡന്‍റ്​ സ്ഥാനം പട്ടികജാതി വനിതസംവരണമായ ഇവിടെ ഈ വിഭാഗത്തില്‍നിന്ന്​ കോണ്‍ഗ്രസിന്​ മെംബര്‍മാരില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക