Image

കുവൈറ്റിലും ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു; കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

Published on 20 April, 2021
കുവൈറ്റിലും ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു; കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു
കുവൈറ്റ് സിറ്റി:കുവൈറ്റിലും ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,510 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 258,497 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.25 ശതമാനമായി വര്‍ദ്ധിച്ചു .വിവിധ ആശുപത്രികളിലായി  ചികത്സലായിരുന്ന എട്ട് പേര്‍ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,456 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.50 ശതമാനമാണ്  . 1,231 പേരാണ് ഇന്ന് കോവിഡ്  മുക്തരായത് . ഇതോടെ  രാജ്യത്ത് ആകെ 241,696 കോവിഡ് മുക്തരായി. 15,345 ആക്ടിവ് കോവിഡ് കേസുകളും  തീവ്ര പരിചരണത്തില്‍ 254 പേര്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

രാജ്യത്ത് എല്ലാ പ്രധാന ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളിലും പ്രത്യേക കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് അല്‍ സബാഹ് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ.അഹമ്മദ് അല്‍ ശത്തി.

പ്രധാന ആശുപത്രികളിലെ ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായിരിക്കും പ്രത്യേക കോവിഡ് ക്ലിനിക്കുകള്‍ എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണമുള്ളവരുടെ ചികിത്സയും കോവിഡ് ബാധിച്ചവരുടെ തുടര്‍ചികിത്സയും ഈ ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ചാകും.  

ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സാംക്രമിക രോഗ വിഭാഗത്തിലെ വിദഗ്ധസംഘം ഓരോ ദിവസവും രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റമസാന്‍ തുടങ്ങിയതോടെ കൂടിച്ചേരലുകള്‍ വഴിയുള്ള രോഗവ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ കൂടുതല്‍ ആളുകളിലേക്ക് പെട്ടെന്ന് പടരുന്നതായി കാണുന്നുവെന്നും അവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക