Image

കരുണയുള്ളവരുടെ സഹായം കാത്ത്‌ ശ്രീലതാ മേനോന്‍

അനില്‍ പെണ്ണുക്കര Published on 15 September, 2012
കരുണയുള്ളവരുടെ സഹായം കാത്ത്‌ ശ്രീലതാ മേനോന്‍
സിനിമാക്കാരെല്ലാവരും ധനാഢ്യന്മാരാണെന്നാണ്‌ മലയാളിയുടെ പൊതുവെയുള്ള ധാരണ എന്ന്‌ സത്യന്‍ അന്തിക്കാട്‌ ഫൊക്കാനയുടെ കൊച്ചി കണ്‍വന്‍ഷനില്‍ ഒടുവില്‍ ഉണ്ണികൃഷ്‌നുവേണ്ടി ചികിത്സാ സഹായം സ്വീകരിച്ചുകൊണ്ട്‌ പ്രസംഗിച്ചത്‌ ഓര്‍മ്മപ്പെടുത്തി നടി ശ്രീലതാ മേനോന്റെ ഇപ്പോഴത്തെ അവസ്ഥ അവതരിപ്പിക്കട്ടെ.

സജീവ സാന്നിധ്യമായില്ലെങ്കില്‍ ഉദയവും അസ്‌തമയവും ഒരു സിനിമകൊണ്ട്‌ എന്ന അവസ്ഥ. എത്ര മികച്ച സംഭാവനകള്‍ സിനിമയ്‌ക്ക്‌ നല്‌കിയവരാണെങ്കിലും രോഗാതുരമായ അവസ്ഥ പലപ്പോഴും കലാകാരികള്‍ക്ക്‌ ദു:ഖമാണ്‌ സമ്മാനിക്കുക.

1985-ല്‍ മിസ്‌ ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലതാ മേനോന്‍ അസ്ഥികള്‍ ദ്രവിക്കുന്ന അപൂര്‍വ്വ രോഗത്താല്‍ ഇപ്പോള്‍ ചികിത്സയിലാണ്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ തന്റെ മക്കളോടൊപ്പം, ബന്ധുക്കളുടേയോ, മറ്റൊരുടേയോ തുണയില്ലാതെ മരണത്തോട്‌ മല്ലടിക്കുകയാണ്‌. മലയാള സിനിമ ഒരു കുടുംബമാണെങ്കില്‍ ശ്രീലതാ മേനോനെ കണ്ടറിഞ്ഞ്‌ സഹായിക്കാന്‍ ബാധ്യതയുണ്ട്‌. ഭാരിച്ച ചികിത്സാ ചെലവും, താമസിക്കാന്‍ വീടുമില്ലാതെ വലയുന്ന ഈ കലാകാരിക്കും മക്കള്‍ക്കും സഹായമെത്തിക്കാന്‍ കഴിയണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ കുറച്ചു പണം അനുവദിച്ചിട്ടുണ്ട്‌. എം.എല്‍.എ കെ. മുരളീധരന്റെ സഹായം, ചലച്ചിത്ര അക്കാഡമി എന്നിവയുടെ സഹായം ലഭിച്ചു. മാധ്യമ ശ്രദ്ധ നേടിയെങ്കിലും ചികിത്സാ ചെലവുകള്‍ ഇപ്പോഴും അകലെത്തന്നെയാണ്‌. കൂടുതല്‍ സാമ്പത്തിക സഹായം എത്തിക്കാന്‍ പ്രവാസി സുഹൃത്തുക്കളും തയാറാകണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീലതാ മേനോന്റെ ഫോണ്‍ നമ്പര്‍: 9961 6986 52 ആണ്‌.

ശ്രീലതാ മേനോനെ സാമ്പത്തികമായി സഹായിക്കാന്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ എസ്‌.ബി.ടിയില്‍ ഒരു അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. നമ്പര്‍ 6707 5901 524.
കരുണയുള്ളവരുടെ സഹായം കാത്ത്‌ ശ്രീലതാ മേനോന്‍കരുണയുള്ളവരുടെ സഹായം കാത്ത്‌ ശ്രീലതാ മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക