Image

ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനാവാതെ

Published on 13 January, 2013
ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനാവാതെ
തിരുവനന്തപുരം* മാറ്റി വയ്ക്കുന്നതിനു വൃക്ക നല്‍കാന്‍ ഭാര്യ തയാറായെങ്കിലും ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനാവാതെ വലയുകയാണ് ആനയറ എ.ആര്‍.എ 102, ശ്രീജാനിവാസില്‍ സുരേഷ് ബാബു(46). ഇദ്ദേഹത്തിന് വൃക്കരോഗം ബാധിച്ചിട്ട് മൂന്നു വര്‍ഷത്തോളമായി. അച്ഛന്റെ ചികിത്സയ്ക്കായി മക്കളായ വൈശാഖും, വിശാഖും പഠിത്തം നിര്‍ത്തി കൂലിപ്പണിയ്ക്കു പോവുകയാണ്.

കൂലിപ്പണിക്കാരനായ സുരേഷ് ബാബുവിന് ആഴ്ചയില്‍ മൂന്നു ഡയാലിസിസുകള്‍ വീതം നടത്തണം. ഇതിനു മാത്രം ആഴ്ചതോറും 7000 രൂപയോളം വേണ്ടി വരും. ഇതുവരെ 160 ഡയാലിസിസുകള്‍ നടത്തി. പരിശോധനയില്‍ ഭാര്യ അനിതയുടെ വൃക്ക സുരേഷ് ബാബുവിന് അനുയോജ്യമാണെന്നു കണ്ടെത്തിയെങ്കിലും ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷത്തോളം രൂപ വേണ്ടി വരും.

ഇതിനോടകം തന്നെ ചികിത്സയ്ക്കാ യി സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച സുരേഷ് ബാബുവും കുടുംബവും ശസ്ത്രക്രിയക്ക് എങ്ങിനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് ആര്‍.സുരേഷ് ബാബു എന്ന പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചാക്ക ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ഫോണ്‍: 9048450460.
അക്കൗണ്ട് നമ്പര്‍: 33775.
IFSC : SIBL0000236
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക