Image

കോപ്പിയടി: ഐജിയെ ഉടന്‍ ചോദ്യം ചെയ്യും

Published on 07 May, 2015
കോപ്പിയടി: ഐജിയെ ഉടന്‍ ചോദ്യം ചെയ്യും
കൊച്ചി: എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢി പറഞ്ഞു. പരീക്ഷാ കേന്ദ്രമായ കളമശേരി സെന്റ്് പോള്‍സ് കോളജ് സന്ദര്‍ശിച്ച് എട്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു എഡിജിപി. ആവശ്യമെങ്കില്‍ പരീക്ഷയെഴുതിയ ഏതാനും പേരില്‍നിന്നു പിന്നീടു മൊഴിയെടുക്കുമെന്നും അതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണു ബുധനാഴ്ച രാവിലെ 11ന് എഡിജിപി കോളജില്‍ എത്തിയത്. നോര്‍ത്ത് സോണ്‍ ട്രാഫിക് പോലീസ് സൂപ്രണ്ട് വി.കെ. അക്ബറും ശങ്കര്‍ റെഡ്ഢിയോടൊപ്പം ഉണ്ടായിരുന്നു. സെന്റ് പോള്‍സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍, അഡീഷണല്‍ ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍, പരീക്ഷാ ചുമതലയുള്ള രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവരില്‍ നിന്ന് അദ്ദേഹം മൊഴിയെടുത്തു. 
Join WhatsApp News
നാരദർ 2015-05-07 06:39:28
ഈ കോപ്പി അടിച്ചു ജയിച്ചവന്മാർ മിക്കവരും അമേരിക്കയിൽ സാഹിത്യകാരന്മാരോ കവികളോ ആയി പൊന്താൻ സാധ്യതയുണ്ട് 
ഭാസ്കര വർമ്മ 2015-05-07 04:20:21
പരീക്ഷ നടക്കുന്ന കോളേജുകളിലും സ്കൂളു കളിലും കോപ്പിയടി പിടിച്ചു ഒരാളെ പുറത്താക്കിയാൽ ഇങ്ങനെ അന്വേഷണം നടത്തുമോ? അങ്ങനെ ഉണ്ടായില്ലാന്നു തെളിയിക്കാൻതന്നെ ആരെങ്കിലും മുതിരുമോ?

അർഹത ഇല്ലാത്തവനെ അമരത്തിരുത്തിയാൽ വരുന്ന വിനകളാണ് നാടു കാണുന്നത്. അടിച്ചെറക്കി വിട്ടു വെള്ളം തളിക്കാനുള്ളതിനു പകരം പിന്നെയും വെച്ചു നീട്ടുകയാണ്, അന്വേഷണവും ചോദ്യം ചെയ്യലുമായി.
മുൻഷി 2015-05-07 07:23:31
കോപ്പി അടിച്ചു ജയിച്ചവനാ ഈ കൂതറ കമന്റ്‌ എഴുതിയത്
Fraud Hunter 2015-05-07 07:55:41
 പഠിച്ചെ ഴുതി പാസ്സയവ്ന്മാരാണ്  വായനക്കാരാണ്. കമന്റ് എഴുതുന്നവർ പരീക്ഷക്ക്   അവർക്കറിയാം എപ്പഴാണ് കവി മുൻഷിയാകുന്നെതെന്നുമ്മ് മുൻഷി കൂതറ കവിയാകുന്നതെന്നും 
ഫ്രോഡ് ട്രൂപ്പർ 2015-05-07 09:50:01
ഒരു ഫോഡ് മറ്റൊരു ഫ്രോടിനെ ഫ്രോഡ് എന്ന് വിളിച്ചാൽ ആദ്യത്തെ ഫ്രോഡ് ഫ്രോഡ് അല്ലതകുമോ ഫ്രൊടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക