Image

നഗരത്തില്‍ 'മാമ്പഴ' മഴ

ബഷീര്‍ അഹമ്മദ്‌ Published on 07 May, 2015
നഗരത്തില്‍ 'മാമ്പഴ' മഴ
കോഴിക്കോട്: ഇരുപത്തിയഞ്ചോളം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഗാന്ധിപാര്‍ക്കില്‍ ആരംഭിച്ചു. മാമ്പഴത്തില്‍ ഏറ്റവും വലിയ മാമ്പഴമായ 'ഗുരുദത്ത്' ഒരു കിലോയ്ക്ക് മുകളില്‍ വരും ഒരു മാമ്പഴത്തിന്റെ തൂക്കം. തീരെ കുഞ്ഞനായ ചക്കരകുട്ടിക്ക് 100 ഗ്രാമില്‍ താഴെയാണ് തൂക്കം. മധുരമൂറുന്ന മാമ്പഴം കഴിക്കാന്‍ പ്രമേഹരോഗികള്‍ക്ക് കൊതിവരുന്നെങ്കില്‍ പരിഹാരമുണ്ട്. ബോംഗളേഗ ഇനത്തില്‍പ്പെട്ട 'തോത്തപുരി' പ്രമേഹരോഗികള്‍ക്ക് വരെ കഴിക്കാന്‍ പറ്റുന്ന മധുര മൂറുന്ന ഒരിനമാണിത്.

അല്‍ഫോന്‍സ, ബങ്കനപ്പള്ളി, മള്‍ഗോവ, സുവര്‍ണ്ണരേഖ ബനറ്റ് അല്‍ഫോന്‍സ, ചന്ദ്രകാരന്‍ പേരക്കമാങ്ങ, അമ്മിണിഏണി, രാജകൊട്ടാരത്തില്‍ ഒരു കാലത്ത് ഓമനിച്ച് വളര്‍ത്തിയിരുന്ന ജഹാംഗീര്‍, ഹിമായുദ്ദീന്‍ ഹിമാപ്ലസന്ന്. ബനിഷാന്‍ എന്നിങ്ങനെ ഇരുപത്തിയഞ്ചോളം മാമ്പഴയിനങ്ങളാണ് വില്‍പ്പനയ്ക്കായ് ഒരുക്കിയിരിക്കുന്നത്.

തനതു സ്വഭാവ ഗുണങ്ങളുള്ള കിളിപ്പറമ്പ് ജില്ലാകൃഷി ഫാമില്‍ ഉല്‍പ്പാദിച്ച 100 ല്‍ പരം ഇനങ്ങളുടെ പ്രദേര്‍ശനവും ഒരുക്കിയിട്ടുണ്ട്.

ഫോട്ടോ: റിപ്പോര്‍ട്ട്- ബഷീര്‍ അഹമ്മദ്

നഗരത്തില്‍ 'മാമ്പഴ' മഴനഗരത്തില്‍ 'മാമ്പഴ' മഴനഗരത്തില്‍ 'മാമ്പഴ' മഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക