Image

മലയാളി നഴ്‌സ്‌ ബാംഗ്ലൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

Published on 03 January, 2012
മലയാളി നഴ്‌സ്‌ ബാംഗ്ലൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
തിരുവനന്തപുരം: മലയാളി നഴ്‌സ്‌ ബാംഗളൂരില്‍ ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറന്‍കീഴ്‌ പെരുങ്ങുഴി നാലുമുക്ക്‌ ലിജ കോട്ടേജില്‍ രാജന്‍-ലതിക ദമ്പതികളുടെ മകള്‍ ലിവ്യ(23)യെയാണ്‌ മരിച്ചത്‌. പുതുവത്സരദിനത്തിലാണ്‌ മരിച്ചതെന്ന്‌ കരുതുന്നു. ലിവ്യയും മറ്റ്‌ രണ്‌ട്‌ സഹപാഠികളും ഒരുമിച്ചാണ്‌ ഹോസ്‌റ്റല്‍ മുറിയില്‍ താമസിച്ചിരുന്നത്‌. സംഭവ ദിവസം ഒരു കൂട്ടുകാരി നാട്ടിലേക്കും മറ്റൊരു കൂട്ടുകാരി ഹോസ്‌പിറ്റലില്‍ ഡ്യൂട്ടിക്കും പോയിരുന്നു. രണ്ടാംതീയതി മുറി തുറന്നപ്പോള്‍ കട്ടിലില്‍ ലിവ്യ മരിച്ച്‌ കിടക്കുകയായിരുന്നുവെന്നാണ്‌ ഹോസ്റ്റല്‍ അധികാരികള്‍ ബന്ധുക്കളെ അറിയിച്ചത്‌.

എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പുതുവത്സരദിനത്തില്‍ ലിവ്യ നാട്ടില്‍ അമ്മൂമ്മയെ ഫോണില്‍ വിളിച്ച്‌ രണ്‌ട്‌ ദിവസത്തിനകം നാട്ടില്‍ അവധിക്ക്‌ വരുമെന്നും പത്ത്‌ ദിവസം നാട്ടിലുണ്‌ടാകുമെന്നും അറിയിച്ചിരുന്നു. മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും. അധികാരികള്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
മലയാളി നഴ്‌സ്‌ ബാംഗ്ലൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക