Image

സിഡ്‌നി ടെസ്റ്റ്: ഇന്ത്യ 191ന് പുറത്ത്

Published on 03 January, 2012
സിഡ്‌നി ടെസ്റ്റ്: ഇന്ത്യ 191ന് പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. നൂറാം അന്താരാഷ്ട്ര സെഞ്ച്വറിക്കായി കാത്തിരിക്കുന്ന സച്ചിനും നിരാശ.

ഇന്ത്യ 191 റണ്‍സ് എടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. സച്ചിന് 41 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരിഞ്ഞെടുക്കുകയായിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി പാറ്റിന്‍സണ്‍ നാലു വിക്കറ്റുകള്‍ കൊയ്തു. ഗംഭീര്‍ (0), സെവാഗ് (30), ദ്രാവിഡ് (5), സച്ചിന്‍ (41), ലക്ഷ്മണ്‍ (2), കോലി (23), അശ്വിന്‍ (20), സഹിര്‍ഖാന്‍ (0), ഇഷാന്ത് ശര്‍മ (0), ഉമേഷ് യാദവ് (0) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ധോനി 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ബൗളിങ് കരുത്തിലൂടെ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിട്ടുനില്ക്കുന്ന (1-0) ആതിഥേയര്‍ മെല്‍ബണ്‍ ആവര്‍ത്തിച്ച് പരമ്പരയില്‍ പിടിമുറുക്കാനാണ് കോപ്പുകൂട്ടുന്നത്.

മെല്‍ബണില്‍ 292 റണ്‍സിന്റെ വിജയലക്ഷ്യത്തിനിറങ്ങി 122 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സിഡ്‌നിയിലെ പ്രകടനവും നിരാശാജനകമായി. മൂന്നു സീസണുകളിലായി തിരിച്ചടികളുടെ വേദനയില്‍ പുളഞ്ഞ ഓസീസ് ഒരു പുതിയ ബൗളിങ് നിരയുടെ കരുത്തില്‍ തിരിച്ചുവരവാണ് നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക