Image

കണ്ണാടി ഷാജി വധം: പ്രധാനപ്രതി പിടിയില്‍

Published on 03 January, 2012
കണ്ണാടി ഷാജി വധം: പ്രധാനപ്രതി പിടിയില്‍
തലശ്ശേരി: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ പെട്ടയാളുമായ കണ്ണാടി ഷാജിയെ (32) പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ പ്രധാനപ്രതി തലശ്ശേരിയില്‍ പിടിയിലായി.

ഒളിവിലായിരുന്ന ആഞ്ജനേയനെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് തലശേരി ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്.

കഴിഞ്ഞവര്‍ഷം നവംബര്‍ രണ്ടിന് തിരുവനന്തപുരത്തെ കവടിയാര്‍ പൈപ്പ്‌ലൈന്‍ റോഡില്‍ ഷാജിയുടെ വീടിന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. രാവിലെ എട്ടേകാലോടെ പാല്‍ വാങ്ങാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് കാറിലെത്തിയ നാലംഗ സംഘം ഷാജിയെ വെട്ടിയത്.

23 വെട്ടുകള്‍ ഷാജിയുടെ ശരീരത്തിലുണ്ടായിരുന്നു. വയറ്റിലും ഇരുകാലുകളിലും കൈകളിലും ഉള്‍പ്പടെ അഞ്ച് മാരകമായ മുറിവുകളാണ് ഉണ്ടായിരുന്നത്. രക്തം വാര്‍ന്ന് അവശനിലയിലായ ഷാജിയെ 108 ആംബുലന്‍സില്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക