Image

ഐ.എന്‍.എ.ഐ. നേഴ്‌സസ് വീക്ക് ആഘോഷം നടത്തി

ജൂബി വള്ളിക്കളം Published on 09 May, 2015
ഐ.എന്‍.എ.ഐ. നേഴ്‌സസ് വീക്ക് ആഘോഷം നടത്തി
ഷിക്കാഗോ : ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ മെയ് രണ്ടിന് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നേഴ്‌സസ് വീക്ക് ആഘോഷം നടത്തി.
പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി ജൂബി വള്ളിക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസന്‍സ് ഹെല്‍ത്ത് ഹോസ്പിറ്റല്‍സിന്റെ വൈസ് പ്രസഡന്റായ ഡോ.റേച്ചല്‍ ജോര്‍ജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലര്‍ റവ.ഡോ.സെബാസ്റ്റിയന്‍ വേത്താനത്ത് മുഖ്യാതിഥി ആയിരുന്നു. നേഴ്‌സിംഗിന്റെ മഹത്വത്തെക്കുറിച്ചും നേഴ്‌സുമാര്‍ ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും റവ.ഡോ. സെബാസ്റ്റിയന്‍ വേത്താനത്ത് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.

നേഴ്‌സിംഗിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകളും അന്നേദിവസം വിതരണം ചെയ്തു. മികച്ച നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി അലക്‌സ്& അച്ചാമ്മ മരുവത്തറ സ്‌പോണ്‍സര്‍ ചെയ്ത സ്‌കോളര്‍ഷിപ്പിന് പ്രിയ റോസ് പുറത്തൂര്‍, ഷെറീന്‍ ജോര്‍ജ്, ലിഡിയ ജോസ് എന്നിവര്‍ അര്‍ഹരായി. ബെസ്റ്റ് ക്ലിനിക്കല്‍ നേഴ്‌സിനുള്ള അവാര്‍ഡ് മേരി ബന്നിയും റൈസിംഗ് സ്റ്റാറിനുള്ള അവാര്‍ഡ് ജാസ്മിന്‍ ലൂക്കോസും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ എക്‌സ്പീരിയന്‍സ്ഡ് നേഴ്‌സിനുള്ള അവാര്‍ഡ് തങ്കമ്മ പോത്തന്‍ നേടി. നേഴ്‌സിംഗില്‍ പുതിയ ബിരുദങ്ങള്‍, സ്ഥാനക്കയറ്റം തുടങ്ങിയ മികച്ച നേട്ടങ്ങള്‍ ലഭിച്ചവരെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

ശാന്തി ജയ്‌സന്‍, ശോഭ ജിബി എന്നിവരുടെ ഗാനങ്ങളും ജനി വള്ളിക്കളം, ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം എന്നിവരുടെ ഡാന്‍സും പരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കി. ഡോ.സിമി ജോസഫും മേരി റജീന സേവ്യറും അവാര്‍ഡു കമ്മറ്റിയുടെ വിധികര്‍ത്താക്കളായിരുന്നു. ജൂലി തോമസ്, അനു സിറിയക്ക്, ടിന്റു മാത്യു എന്നിവര്‍ രജിസ്‌ട്രേഷന് നേതൃത്വം നല്‍കി. മോളി സക്കറിയ, സോഫി ലൂക്കോസ്, ആഗ്നസ് മാത്യു, മേരി ബന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ട്രഷറര്‍ ജൂലി തോമസ് ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. കൂടുതല്‍ നേഴ്‌സുമാരുടെ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ നേഴ്‌സസ് വീക്ക് ആഘോഷം ശ്രദ്ധയാകര്‍ഷിച്ചു.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം


ഐ.എന്‍.എ.ഐ. നേഴ്‌സസ് വീക്ക് ആഘോഷം നടത്തിഐ.എന്‍.എ.ഐ. നേഴ്‌സസ് വീക്ക് ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക