Image

ശ്രീധരനെ വിശ്വാസത്തില്‍ എടുക്കണമെന്ന് ചെന്നിത്തല

Published on 03 January, 2012
ശ്രീധരനെ വിശ്വാസത്തില്‍ എടുക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ വിഷയത്തില്‍ ഇ.ശ്രീധരനെ വിശ്വാസത്തില്‍ എടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്രാനുമതി ലഭിച്ച കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണിത്. വിവാദങ്ങളില്‍പെട്ട് പദ്ധതി നീണ്ടുപോകരുത്.

ശ്രീധരനെ വിശ്വാസത്തില്‍ എടുത്തുമാത്രമെ പദ്ധതി നടപ്പിലാക്കാവൂ. ഇത് കേരളത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. റെയില്‍വെയും ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദുമായും ഈ വിഷയത്തില്‍ ചെന്നിത്തല ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക