Image

മോന്‍സ് ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം

മാത്യു മൂലേച്ചേരില്‍ Published on 12 May, 2015
മോന്‍സ് ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം
ന്യൂയോര്‍ക്ക്:  മോന്‍സ് ജോസഫ് എം.എല്‍.എ യെ ന്യൂയോര്‍ക്കില്‍ സ്വീകരിച്ച് ആദരിക്കുന്നു.  ഫ്രണ്ട്സ് ഓഫ് മോന്‍സ് ജോസഫ് ന്യൂയോര്‍ക്ക് ആണ് അദ്ദേഹത്തിനു സ്വീകരണം ഒരുക്കുന്നത്. (ബുധനാഴ്ച 13-ന്) വൈകിട്ട് 7:30-ന് ലോങ് ഐലന്‍ഡ് ജെറീക്കോയിലുള്ള കൊച്ചീലിയന്‍ റെസ്റ്റോറന്റിലാണ് സ്വീകരണം. ന്യൂയോര്‍ക്ക് മെട്രോ മേഖലയില്‍ താമസിക്കുന്ന എല്ലാ സ്നേഹിതരും ഇതൊരറിയിപ്പായി കരുതി ചടങ്ങില്‍ സംബന്ധിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് മോന്‍സ് ജോസഫിനു വേണ്ടി ഡോ. ജോസ് കാനാട്ട് അറിയിച്ചു.

കൊച്ചീലിയന്‍ റെസ്റ്റോറന്റിന്റെ വിലാസം: 4400 ജെറീക്കോ ടേണ്‍പൈക്ക്, ലോങ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് 11753; ഫോണ്‍: 516-938-3300
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസ് കാനാട്ട്: 516-655-4270


മോന്‍സ് ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം
Join WhatsApp News
cmc 2015-05-13 06:54:00
would some one have the courage to ask the politician what his stand on " Harthaal "
Observer 2015-05-13 07:11:43
 നാട്ടിൽ ഹരത്താൽ ആയതുകൊണ്ട് ഇങ്ങോട്ട് പറന്നതായിരിക്കും. ജനാധിപത്യ വ്യവസ്ഥിതിയിൽ മന്ത്രിമാർക്ക് ഇങ്ങനെ ചില രക്ഷാമാർഗ്ഗങ്ങൾ ഉണ്ട്. അമേരിക്കൻ പ്രസിഡണ്ട്മാര് വലിയ വലിയ പ്രശനങ്ങളെ നേരിടിന്നതിനു മുൻപ് ക്യാമ്പ് ഡേവിഡ് എന്ന സ്ഥലത്ത് പോയി മനസ്സിനെയും ശാരീരത്തേയും ശരിയാക്കി, ഉപദേശവൃന്ദങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുന്നത്പോലെ, ഈ കേരള മന്ത്രിയും രസ്റൊരന്റിൽ കൂടി ഉപദേശങ്ങൾ സ്വീകരിച്ചു കേരളത്തിലേക്ക് മടങ്ങുന്നതും, അങ്ങ് തിരിച്ചെത്തുമ്പോഴേക്കും നീണ്ട പ്രസ്താവനകൾ ഇറക്കാനുള്ള അവസരം ഒരുങ്ങി കിട്ടുകയും ചെയ്യും.  ഈ-മലയാളിയിൽ ഫോട്ടോ വരുമ്പോൾ അറിയാം ആരൊക്കെയാണ് ഉപദേശ വൃന്ദത്തിലുള്ളതെന്നു 

നാരദർ 2015-05-13 08:36:51
എനിക്ക് വരാൻ പറ്റും എന്ന് തോന്നുന്നില്ല. ഞാൻ കേരളത്തിലേക്ക് പറക്കുകയാണ്. ഇദ്ദേഹം അങ്ങ് തിരിച്ചു വരുമ്പോഴേക്കും ഹർത്താൽ തീരും. അപ്പോൾ മറ്റൊരു പണി ഒപ്പിക്കണ്ടേ. അല്ലെങ്കിൽ തീര്ച്ചയായും നിങ്ങള്ടെ തീറ്റ മീറ്റിംഗിൽ പങ്കെടുക്കുമായിരുന്നു 
JOHNY KUTTY 2015-05-13 13:05:15
ഹ കഷ്ടം. മുൻപ് മന്ത്രിമാര് മാത്രം ആയിരുന്നു വരുന്നത്. ഇപ്പോൾ പഞ്ചായത്ത്‌ മെമ്പറും പോരും അമേരിക്കക്ക്. ആരുടെ ചിലവിൽ ? ആര്കുവേണ്ടി ? എന്തിനു വേണ്ടി ? ഇവരെ ചുമക്കുന്നവനെ പറഞ്ഞാല മതിയല്ലോ. ഇതിനു വേണ്ടി ചിലവാക്കാതെ അല്പമെങ്ങിലും നേപാൾ ദുരിത ബാദിതരെ ഒന്ന് ഓർക്കുക
andrew 2015-05-13 20:04:56
Hope ! you guys know there is a small country near India called Nepal- the land of all gods.
Nepal needs help. the gods did not help them. so we humans has to. the money you guys spent to bring this guy: you should have donated to [ RED CROSS]  HELP THE VICTIMS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക