Image

ഭൂമി ക്രമക്കേട്‌: കുമാരസ്വാമിക്കെതിരെ ലോകായുക്ത കേസെടുത്തു

Published on 03 January, 2012
ഭൂമി ക്രമക്കേട്‌: കുമാരസ്വാമിക്കെതിരെ ലോകായുക്ത കേസെടുത്തു
ബംഗളൂര്‍: സര്‍ക്കാര്‍ ഭൂമി പുനര്‍വിജ്ഞാപനം നടത്തിയതില്‍ അഴിമതി ആരോപിച്ച്‌ മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിക്കെതിരെ പ്രത്യേക ലോകായുക്ത കോടതി കേസെടുത്തു.

ബാംഗ്ലൂര്‍ വികസന അതോറിറ്റിയുടെ കീഴില്‍ അര്‍കാവതി പാര്‍പ്പിട സമുച്ചയത്തിന്‌ തന്നിസാന്ദ്ര വില്‌ളേജില്‍ നീക്കിവെച്ച 3.8 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പുനര്‍വിജ്ഞാപനം ചെയ്‌തതില്‍ ക്രമക്കേട്‌ നടത്തിയെന്നാണ്‌ കേസ്‌. ചാമരാജനഗര്‍ സ്വദേശി മധുസ്വാമിയാണ്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്‌. ക്രിമിനല്‍ നടപടി 156(3) പ്രകാരം അന്വേഷിക്കാനും ഫെബ്രുവരി 16നകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും ലോകായുക്ത ജഡ്‌ജി എന്‍.കെ. സുധീന്ദ്രറാവു ലോകായുക്ത എസ്‌.പിക്ക്‌ നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക