Image

യുകെയില്‍ മൂവായിരത്തോളം സ്‌ത്രീകള്‍ കാന്‍സര്‍ ഭീഷണിയിലെന്ന്‌

Published on 03 January, 2012
യുകെയില്‍ മൂവായിരത്തോളം സ്‌ത്രീകള്‍ കാന്‍സര്‍ ഭീഷണിയിലെന്ന്‌
ലണ്‌ടന്‍: യുകെയില്‍ കൃത്രിമ സ്‌തനം വച്ചുപിടിപ്പിച്ച മൂവായിരം സ്‌ത്രീകളെങ്കിലും കാന്‍സര്‍ ഭീഷണിയെ നേരിടുന്നുവെന്ന്‌ ഗവണ്‍മെന്റ്‌ കണക്കുകള്‍. പലരുടെയും സിലിക്കണ്‍ ഇംപ്ലാന്റുകള്‍ പൊട്ടിപുറത്തേയ്‌ക്കു വരുന്ന നിലയിലാണ്‌. ഫ്രാന്‍സില്‍ നിര്‍മിച്ച ഇംപ്ലാന്റുകളുടെ ഗുണമേന്മയില്ലായ്‌മയാണ്‌ ഇതിനു കാരണമായി ചൂണ്‌ടിക്കാണിക്കപ്പെടുന്നത്‌. ബ്രിട്ടണിലാകെ 40,000 പേര്‍ കൃത്രിമ സ്‌തനം ഉപയോഗിക്കുന്നുണെ്‌ടന്നാണ്‌ കണക്ക്‌. ഇവരില്‍ ഏഴു മുതല്‍ എട്ടുവരെ ശതമാനം ആളുകള്‍ക്കെങ്കിലും പ്രശ്‌നങ്ങളുണ്‌ട്‌. മെഡിസിന്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രോഡക്‌ട്‌സ്‌ റെഗുലേറ്ററി ഏജന്‍സിയാണ്‌ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്‌.

അഞ്ചുവര്‍ഷം മുമ്പുതന്നെ പ്ലാസ്റ്റിക്‌ സര്‍ജന്‍മാര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആയിരക്കണക്കിനു പേര്‍ക്ക്‌ എന്‍എച്ച്‌എസില്‍നിന്ന്‌ കേടുവന്ന ഇംപ്ലാന്റുകള്‍ നല്‌കിയിട്ടുണെ്‌ടന്ന്‌ ഇപ്പോള്‍ വ്യക്തമായി. നാനൂറോളം സ്‌ത്രീകളെ കോസ്‌മറ്റിക്‌ സര്‍ജറി കമ്പനിക്കെതിരേ കേസ്‌ കൊടുക്കാന്‍ ആലോചിക്കുന്നുണ്‌ട്‌.
യുകെയില്‍ മൂവായിരത്തോളം സ്‌ത്രീകള്‍ കാന്‍സര്‍ ഭീഷണിയിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക