Image

നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് നഴ്‌സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 15 May, 2015
നഴ്‌സസ്  അസോസിയേഷന്‍  ഓഫ് നോര്‍ത്ത് ടെക്‌സാസ് നഴ്‌സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും
ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്  അസോസിയേഷന്‍  ഓഫ് നോര്‍ത്ത് ടെക്‌സാസ്,  നഴ്‌സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും ഉജ്വലമായി  ആഘോഷിച്ചു.

ഡാലസില്‍  ഏട്രിയം ഹോട്ടലില്‍ നടന്ന പരിപാടിയില്‍  ഇന്ത്യന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ ആതുരസേവന മേഖലയില്‍  പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുത്തു.

പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ സ്വാഗതമോതി വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി .  നഴ്‌സസ്   അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) യുടെ പ്രസിഡന്റ് സാറ ഗബ്രിയേല്‍  അധ്യക്ഷത വഹിച്ചു. 

ഹരിദാസ് തങ്കപ്പന്‍ ,  സാറ ഗബ്രിയേല്‍ , സംഘടനയുടെ 
ആദ്യ പ്രസിഡണ്ട് മേരി എബ്രഹാം എന്നിവര്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍  ഭദ്രദീപം കൊളുത്തി ഇരുപതാം വാര്ഷീകപരിപാടികള്‍ക്ക് തുടര്‍ന്ന്  ഔദ്യോഗികമായ  തുടക്കം കുറിച്ചു.

അര്‍പ്പണബോധവും സേവന മനോഭാവവുമാണ് ഇന്ത്യന്‍ നഴ്‌സുമാരുടെ മുഖമുദ്ര എന്ന് സാറ ഗബ്രിയേല്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

അസോസിയേഷന്റെ ഭാവി പരിപാടികളും  പ്രവര്‍ത്തനരീതികളെ പറ്റിയും  ഹരിദാസ് തങ്കപ്പന്‍ വിശദീകരിച്ചു.  ആതുരസേവനത്തെ നാനാതുറകളില്‍  
പ്രവര്‍ത്തിക്കുന്നവരെയും  ഉള്‍പ്പെടുത്തി  അസോസിയേഷന്‍ തുടങ്ങിവച്ച  മെമ്പര്‍ഷിപ് ഡ്രൈവ് ഊര്‍ജിതമാക്കുമെന്നും  സംഘടനയില്‍  ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പ്രത്യേകിച്ച് എല്ലാ മലയാളി  നഴ്‌സുമാരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം  പറഞ്ഞു. സംഘടനയുടെ സേവനങ്ങളായ  ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസപരിപാടികളും  തുടര്‍ന്നും ഉണ്ടാവുമെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ് പ്രസിഡണ്ട് 
ബാബു മാത്യു ആശംസയര്‍പ്പിച്ചു സംസാരിച്ചു. നഴ്‌സുമാരാണ്  പ്രവാസി  മലയാളി സമൂഹത്തിന്റെ അടിത്തറയെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നേപ്പാള്‍ ദുരിതാശ്വാസ നിധിയിലെക്കുള്ള അസോസിയേഷന്റെ സഹായം നാഷണല്‍ സംഘടനാ പ്രതിനിധി സാറ ഗ്രബ്രിയെലിനു ചടങ്ങില്‍ കൈമാറി.

ഡിഎഫ്ഡബ്ല്യൂ ഗ്രേറ്റ് 100 നഴ്‌സസ് ബഹുമതിയും  മറ്റു പുരസ്‌കാരങ്ങളും നേടിയ നഴ്‌സുമാരായ കവിതാ നായര്‍, ബീനാ ജോണ്‍സന്‍,  സിന്ധു സുധീര്‍, ആലിസ് മാത്യു, സലോമി ദേവസി, മിനി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ക്ക് ഫലകം നല്കി ചടങ്ങില്‍ ആദരിച്ചു.

വിവിധ കലാപരിപാടികളോടും വിരുന്നോടും കൂടിയാണ്  പരിപാടികള്‍ സമാപിച്ചത്. മരിയാ ജോര്‍ജ്, പ്രിയാ മാത്യു , ആനി തങ്കച്ചന്‍ എന്നിവര്‍ എംസി മാരായിരുന്നു.

ഹരിദാസ് തങ്കപ്പന്‍ (പ്രസിഡണ്ട്), മരിയ തോമസ് (വൈ പ്രസിഡണ്ട്) , ആനി തങ്കച്ചന്‍ (സെക്രട്ടറി), അന്നമ്മ മാത്യു (ട്രഷറര്‍),  ഏലിക്കുട്ടി ഫ്രാന്‍സീസ് (പബ്ലിക് റിലേഷന്‍)  ,  ജോജി മാത്യു (ബൈലോ ചെയര്‍), ആനി വര്‍ഗീസ് (  അഡവൈസറി ബോര്‍ഡ്) , എക്‌സിക്യുട്ടീവ് അംഗങ്ങളായ   ജെസ്സി പോള്‍,  പ്രിയാ വെസ്‌ലി ,  മേരി എബ്രഹാം, ലീലാമ്മ ചാക്കോ, എല്‍സ പുളിന്തിട്ട, സോയ് ചേരി , ആലിസ് മാത്യു , ജാക്‌ലിന്‍ മൈക്കിള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയാണ് സംഘടനയെ നയിക്കുന്നത്. 

നഴ്‌സസ്  അസോസിയേഷന്‍  ഓഫ് നോര്‍ത്ത് ടെക്‌സാസ് നഴ്‌സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും നഴ്‌സസ്  അസോസിയേഷന്‍  ഓഫ് നോര്‍ത്ത് ടെക്‌സാസ് നഴ്‌സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും നഴ്‌സസ്  അസോസിയേഷന്‍  ഓഫ് നോര്‍ത്ത് ടെക്‌സാസ് നഴ്‌സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക