Image

ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സരം: പ്രിയ ഉണ്ണികൃഷ്‌ണന്‍ മികച്ച കഥാകാരി; ഡോ.നന്ദകുമാര്‍ ചാണയില്‍ മികച്ച കവി

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2015
ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സരം:  പ്രിയ ഉണ്ണികൃഷ്‌ണന്‍ മികച്ച കഥാകാരി; ഡോ.നന്ദകുമാര്‍ ചാണയില്‍ മികച്ച കവി
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യ മത്സരമായ ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥാകാരിയായി ടെക്‌സസില്‍ നിന്നുള്ള പ്രിയ ഉണ്ണികൃഷ്‌ണനെയും, മികച്ച കവിയായി ന്യൂയോര്‍ക്കില്‍ നിന്നുളള ഡോ. നന്ദകുമാര്‍ ചാണയിലിനെയും തെരഞ്ഞെടുത്തു. കഥാ രചനയില്‍ രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള രാജു ചിറമ്മണ്ണിനും മൂന്നാം സ്ഥാനം ഫിലാഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി തോമസിനും ലഭിച്ചു.

കവിതാ രചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം രണ്ടുപേര്‍ക്കാണ്‌. ന്യൂയോര്‍ക്കില്‍ നിന്നുളള മോന്‍സി കൊടുമണ്ണും ഫിലഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം വെര്‍ജീനിയയില്‍ നിന്നുള്ള ഗീതാ രാജനാണ്‌. `ഇരയും പ്രതിയും' എന്ന ചെറുകഥയാണ്‌ പ്രിയ ഉണ്ണികൃഷ്‌ണനെ അവാര്‍ഡിന്‌ അര്‍ഹയാക്കിയത്‌. `ദൈവത്തിന്റെ പൊതിച്ചോറ്‌' എന്ന ചെറുകഥയ്‌ക്കാണ്‌ രാജു ചിറമ്മണ്ണിലിന്‌ രണ്ടാം സ്ഥാനം ലഭിച്ചത്‌. `നിഴലിന്റെ നൊമ്പരങ്ങള്‍' എന്ന ചെറുകഥയ്‌ക്കാണ്‌ ആന്‍സി തോമസിന്‌ മൂന്നാം സ്ഥാനം ലഭിച്ചത്‌.

`ദാഹം' എന്ന കവിതയ്‌ക്കാണ്‌്‌ ഡോ. നന്ദകുമാന്‍ ചാണയിലിനെ മികച്ച കവിയായി തെരഞ്ഞെടുത്തത്‌. `പീഡനഭൂമി' എന്ന കവിതയ്‌ക്കു മോന്‍സി കൊടുമണ്ണും ഇന്റര്‍നെറ്റ്‌ പ്രണയം എന്ന കവിതയ്‌ക്ക്‌ ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. ക്യാന്‍വാസ്‌ എന്ന കവിതയ്‌ക്കാണ്‌ ഗീതാ രാജന്‌ മൂന്നാം സ്ഥാനം ലഭിച്ചത്‌.

അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്‌ഹിന്ദ്‌വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ സാഹിത്യമത്സരം നടത്തിയത്‌.

പ്രവാസ ലോകത്തെ, പ്രത്യേകിച്ച്‌ അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യ മത്സരം സംഘടിപ്പിച്ചത്‌. മാതൃഭാഷയെ സ്‌നേഹിക്കുന്ന മലയാളി വായനക്കാരുടെ മികച്ച പിന്തുണയാണ്‌ മത്സരത്തിന്‌ ലഭിച്ചത്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനു പുറത്തുനിന്നും മത്സരത്തിന്‌ എന്‍ട്രികള്‍ ലഭിച്ചു. നൂറുകണക്കിന്‌ ലഭിച്ച എന്‍ട്രികളില്‍ നിന്നു വിജയികളെ തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യം നിര്‍വഹിച്ചത്‌ പ്രമുഖ തിരക്കഥാകൃത്ത്‌ ജോണ്‍ പോള്‍ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ്‌. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്‌. മാത്യൂസ്‌, മുതിര്‍ന്നപത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരായിരുന്നു മറ്റ്‌ ജൂറി അംഗങ്ങള്‍.
മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപടി ചിത്രങ്ങള്‍ക്കു കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള ജോണ്‍ പോള്‍ മലയാള സിനിമയുടെ തലയെടുപ്പാണ്‌. മലയാള സിനിമയെ ആഗോള തലത്തില്‍ പ്രശ്‌സ്‌തമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല.

ഐ.വി.ശശി, ഭരതന്‍, പി.ജി.വിശ്വംഭരന്‍, മോഹന്‍, സത്യന്‍ അന്തിക്കാട്‌ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരാണ്‌ ജോണ്‍പോളിന്റെ കഥയ്‌ക്കും തിരക്കഥയ്‌ക്കും ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്‌.
സംവിധാനം, തിരക്കഥ രചന എന്നിവയില്‍ മലയാളത്തിന്റെ അഭിമാനമാണ്‌ പി.എഫ്‌. മാത്യൂസ്‌. കുട്ടിസ്രാങ്ക്‌ എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ 2010 ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ മലയാളക്കരയിലേക്ക്‌ എത്തിച്ച അദ്ദേഹത്തിന്‌ ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ചലച്ചിത്ര, സാഹിത്യമേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പി.എഫ്‌. മാത്യൂസ്‌ ഇപ്പോഴും തന്റെ സാഹിത്യസൃഷ്ടികള്‍ മലയാളികള്‍ക്കായി ഒരുക്കിക്കൊണ്ടിരിക്കുന്നു.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജെക്കോബി ജോണ്‍പോള്‍ മാര്‍പാപ്പയുമായി അഭിമുഖം നടത്തിയ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്‌. പത്രപ്രവര്‍ത്തനത്തിനൊപ്പം ചെറുകഥാസമാഹം, ജീവചരിത്രം, തര്‍ജിമകള്‍ ഉള്‍പ്പെടെ നിരവധി പുസ്‌തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം.

മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ ജൂറി അംഗങ്ങളായ അമേരിക്കയിലെ ആദ്യ സാഹിത്യമത്സരം എന്ന പ്രത്യേകത കൂടിയുണ്ട്‌ ഈ മത്സരത്തിന്‌.
ജയ്‌ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സരം:  പ്രിയ ഉണ്ണികൃഷ്‌ണന്‍ മികച്ച കഥാകാരി; ഡോ.നന്ദകുമാര്‍ ചാണയില്‍ മികച്ച കവി
Join WhatsApp News
വായനക്കാരൻ 2015-05-18 18:35:42
അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യ മത്സരത്തിലെ വിജയികളുടെ മഹത് കൃതികൾ ഈമലയാളിയിൽ വായിക്കുവാൻ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
bijuny 2015-05-19 04:44:06
ആര്ക്കനവോ ലോക മലയാളി കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ അവാർഡ്‌ കിട്ടാൻ പോവുന്നത്?  കാത്തിരിക്കാം .  പ്രിയ ലേഖകന താങ്കളുടെ വിശ്വസ്ത കളയുന്ന തരത്തില എഴുതി പിടിപ്പിക്കല്ലേ..
Justice 2015-05-19 09:11:31
Congrats to all winners .Amecican malayali is the super .....super
വായനക്കാരൻ 2015-05-19 18:01:06
മാധ്യമ ഗുരുക്കളേ, 
            പ്രവാസി സംഘടനാ 
തലപ്പത്തിരിക്കുന്ന 
            സാമൂഹ്യ നായകരേ
ഈ നാടിൻ കുടിയേറ്റ 
            ചരിത്രം കണ്ടിട്ടുള്ള
ഏറ്റവും വലിയതാം 
            മത്സര നായകരേ
അപാരമഗാധമാം  
            അവാർഡിൻ ജ്ഞാനസിന്ധോ
കനിയൂ, കൊടുക്കുമോ 
            എവർക്കും ഒരു പ്ലാക്ക്?
പ്ലാക്കിന്റെയൂർജ്ജമില്ലാ
            തിവിടെന്തു സാഹിത്യം?
പ്ലാക്കിന്റെ വെട്ടമില്ലാ
            തിവിടെന്തെഴുതുന്നു?
പ്ലാക്കുകിട്ടുവാൻ ദാഹം, 
            പ്ലാക്കുകിട്ടിയാൽ സ്വർഗ്ഗം
പ്ലാക്കില്ലാ സാഹിത്യമോ 
            മൃത്യുപോൽ ഭയാനകം.
CID Moosa 2015-05-19 19:43:44
"Justice' is part of this game.  Keeping an eye on you.
വായനക്കാരൻ 2015-05-19 19:46:01
Justice sounds very excited, justifiably so!
നാരദർ 2015-05-19 20:00:35
എന്തിനാണ് വായനക്കാരനും സി ഐ ഡി മൂസായും ജസ്റ്റിസിന്റെ പിറകെ കൂടിയിരിക്കുന്നെ! ഒരവാർഡ് കിട്ടിയാൽ തുള്ളി ചാടാത്ത ആരെങ്കിലും ഉണ്ടോ? 
Justice 2015-05-20 07:14:32
Hi vayanakkaran ,cid moosa,and Naradan , I never tell that this is the greatest Award in American malayalai,s  history.But the jury are very famous in kerala.Better award than Janany and other associations because they are looking the face.Anyway encourage the writers is not too bad
ശകുനി 2015-05-20 08:55:40
ശരിക്ക് പുകച്ചു കൊടുത്താൽ 'ജസ്റ്റിസ്' താനേ വെളിപ്പെടും 
കൂതറ വാസു (എഴുത്തുകാരൻ ) 2015-05-20 09:25:43
ആര് അവാർഡ് നമ്മൾക്ക്  തരുന്നോ അവരാണ് ലോകത്തിലെ അംഗീകരിക്കപ്പെട്ട സംഘടനയും അവാർഡും. ഇതല്ലേ ജ്സ്റ്റിസു പറയാൻ ഉദ്ദ്യേശിച്ചത് ?  ഞാൻ ജ്സ്റ്റിസിനു വേണ്ടി നില്ക്കും
വിദ്യാധരൻ 2015-05-20 12:46:57
പ്ലാക്കുകൾ പലവിധം 
                    ഉണ്ടല്ലോ ഇവിടൊക്കെ ?
എഴുത്ത്കാരെവച്ചു 
                    മൂടുവാനുള്ള പ്ലാക്ക്,
പല്ലിന്റെ ഇടക്കുള്ളിൽ 
                   പറ്റി ഇരിക്കും പ്ലാക്ക്  
വായനക്കാരാ ചൊല്ലൂ        
                 ഏതു പ്ലാക്കാണ് വേണ്ടേ?
സ്വർണ്ണത്തിൻ നിറമുള്ള 
                     തയിവാന്റെ പ്ലാക്കുവേണോ? 
വെള്ളിപോൽ വെട്ടി മിന്നും 
                        ചൈനേടെ പ്ലാക്ക് വേണോ?
വായിക്കാൻ ആളില്ലാതെ 
                           പ്രേതമായങ്ങുമിങ്ങും 
അലഞ്ഞുതിരിയുന്ന 
                           എഴുത്തുകാരന്മാരെ 
ഒറ്റദിവസംകൊണ്ട് 
                         പ്രശാസ്തരാക്കും പ്ലാക്ക്
കൂടാതെ പ്രൊമോഷനായി 
                          പൊന്നാട ഒന്ന് വേറെ 
പ്ലാക്കിന്റെ പ്രളയത്താൽ 
                             അമേരിക്കൻ ഐക്യനാട്ടിൽ 
കാണുവിനില്ല നല്ല 
                           എഴുത്തുകാരെയൊട്ടും  

വാസുദേവ് പുളിക്കൽ 2015-05-20 15:55:32

പ്രതികരണം എഴുതുന്നവർ അമേരിക്കൻ മലയാളി എഴുത്തുകാരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ലഎഴുത്തിൽ നല്ലതും ചീത്തയും കാണും. അത് സ്വാഭാവികം. എഴുത്തുകാരെ മൊത്തത്തിൽ പരിഹസിക്കുന്നതിനു പകരം നല്ലതേത് ചീത്തയേത് എന്ന് ചുണ്ടിക്കാണിച്ച് വിമർശിക്കുന്നതാണുത്തമം. നിരപരാധി ശിക്ഷിക്കപ്പെടുമ്പോൾ കുറ്റവാളി സന്തോഷിക്കുന്നു. അങ്ങനെ ഒരവസ്ഥ സാഹിത്യ രംഗത്ത് ഉണ്ടാകാതിരിക്കാൻ പ്രതികരണം എഴുതുന്നവർ ശ്രദ്ധിക്കേണ്ടതാണ് .   പ്രവണത തുടരാതിരിക്കാൻ പത്രാധിപരും ശ്രദ്ധിക്കണം .

 

വാസുദേവ് പുളിക്കൽ

വിചാരവേദി പ്രസിഡണ്ട്
andrew 2015-05-20 16:18:09
പ്ലാക്  ദാഹം  !!!

മരിച്ചാലും കീഴടങ്ങാന്‍ തയ്യാറല്ലാത്ത ഞാന്‍ എന്ന ഭാവം' ശവകോട്ടയിലും തലക്കല്ലായി തലപൊക്കി നില്‍ക്കുന്നു.

Justice 2015-05-20 17:15:13
I agreed with Mr. Vasudave pulickal .Sir I respect you.
You said 100% correct
Sudhir Panikkaveetil 2015-05-20 18:34:16
എഴുത്തുകാർക്ക് നേരെയുണ്ടായ ആദ്യത്തെ  ആക്രമണം ന്യുയോർക്കിൽ നിന്നാണുണ്ടയതെന്നു അമേരിക്കൻ മലയാള സാഹിത്യ ചരിത്രം പറയുന്നു. അവരെ ഒരു കവി കാലമാടന്മാർ, തല്ലിപൊളികൾ എന്ന് വിളിച്ചു. അതിൽ പിന്നെ എഴുത്തുകാരുടെ മേൽ എല്ലാവരും കുതിര കയറ്റം തുടങ്ങി.  കവിക്ക്‌ പുറകെ ഒരു സ്ത്രീ  എഴുത്തുകാരെ ശുംഭന്മാർ എന്ന് വിളിച്ചു.പിന്നീട് ഒരു പരദൂഷണ വീരൻ ഇവിടെ നിരൂപണമില്ലെന്ന് മുറവിളി കൂട്ടി. എഴുത്തുകാരെ കുറിച്ച് ആര്ക്കും എന്തും പരയാമെന്നായി. കാലം വിസ്മരിച്ച്കളയുമായിരുന്ന തന്നെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന കുറെ എഴ്ടുതുകാരെ അധിക്ഷേപിച്ചത് തെറ്റായി എന്ന് കവിക്ക്‌  എന്നെങ്കിലും തോന്നുമായിരിക്കും.  വായിക്കാൻ മടിയുള്ള ഭൂരിഭാഗം ജനങ്ങളും പ്രസ്തുത ആക്ഷേപങ്ങളെ മുഖവിലക്ക് എടുത്ത് ആഘോഷിച്ചു. പാദസേവകർ എന്നൊരു വര്ഗ്ഗം  ഞങ്ങളുടെ അച്ചായാൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല എന്നും പറഞ്ഞു വെറുതെ തെക്ക് വടക്ക് നടന്നു.  ആരെങ്കിലും എതിർത്താൽ എതിര്ക്കുന്നവന്റെ മേൽ ചാടിവീഴാൻ/കൊല്ലാൻ  കാൽ നക്കികളെ എര്പ്പാടാക്കി.  അങ്ങനെ നല്ലതും ചീത്തയുമെല്ലം പരദൂഷണ-പാദസേവക- പാരകളിൽ നുറുങ്ങിപോയി.പ്രശസ്തികൊണ്ടും, എണ്ണം കൊണ്ടും അധികം എഴുത്തുകാർ ഉള്ള ടെക്സാസിലെ എഴുത്തുകാരെ ആരും അങ്ങനെ അധിക്ഷേപിച്ചിട്ടില്ല. ഒരു പക്ഷെ അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരാൻ അവിടെ താമസിക്കുന്നത് കൊണ്ടാകാം. നല്ല വായനകാർ മേൽ പറഞ്ഞ പരദൂഷണമോ അധിക്ഷേ ക്ഷേപമോ കണക്കിലെടുക്കാതെ നിഷ്പ്പക്ഷമായി അഭിപ്രായം എഴുതണം. ശ്രീ വിദ്യാധരന്റെ സേവനം മതിപ്പുളവാക്കുന്നതാണു. അദ്ദേഹം കൃതികളെപ്പറ്റി എഴുതുമ്പോൾ മുഖമോ, പേരോ നോക്കുന്നില്ല.
CID Moosa 2015-05-20 20:16:47

You are still under surveillance ‘Justice’.   Nobody can save you!

Anthappan 2015-05-20 20:31:05

Mr. Vasudeve doesn’t make any sense when he tells the reader s how to respond to the writers.   People hear more about writers receiving awards than their writings.   USA is inundated with awards and people getting tired of this and I don’t blame Vidyadharan or Vayanakkaran sarcastically or satirically attacking them.   The best course for the writers is to strive to capture the heart and mind of the readers with their good writing.  And, I am pretty sure a good book will never be rejected by a good reader.  

വിദ്യാധരൻ 2015-05-21 07:29:54
പ്രതികരണം എഴുതുന്നവർ അമേരിക്കൻ മലയാളി എഴുത്തുകാരെ ഒന്നടങ്കം അതിക്ഷേപിച്ചു കൊണ്ടാണ് എഴുതുന്നു എന്നുള്ളത് നിങ്ങളുടെ വ്യാഖ്യാനമാണ്.  അമേരിക്കയിൽ വായിച്ചറിവുള്ളവരും, ഭാവനകളുള്ളവരും,  സാമുഹ്യപ്രതിബദ്ധതയുള്ളവരും, ഹൃദയത്തിൽ ഗർവ് ഇല്ലാത്തവരുമായ എഴുത്തുകാർ ഉണ്ടെന്നുള്ളത് വായനക്കാർക്ക് അറിയാവുന്നതാണ്.  എന്തുകൊണ്ട് അത്തരക്കാർ മാറി നില്ക്കുന്നു, എന്നൊക്കെ ചിന്തിക്കുന്നത് നല്ലതാണ്.  അമേരിക്കയിൽ മലയാള സാഹിത്യത്തെ വളർത്താനാണ്, അല്ലെങ്കിൽ നശിച്ചുകൊണ്ടിരിക്കുന്ന ഭാഷയെ രക്ഷിക്കാനാണ് എന്ന ഭാവേന ഒരു കൂട്ടർ കാട്ടികൂട്ടുന്ന  കോപ്രാഞ്ചങ്ങൾ ഒരു പക്ഷെ ' ഈ ജ്ഞാന സിന്ധുവിൽ' മുങ്ങിക്കുളിച്ചവരെ ദൂരത്തു മാറ്റി നിറുത്തുന്നുണ്ടാവാം.  മലയാള ഭാഷയുടെ രക്ഷകർ എന്ന് വിളിച്ചു പറഞ്ഞു നടക്കുന്നവർ, അവരുടെ ഓരോ പ്രവർത്തികളിലൂടെ, സ്വയം പേരും പെരുമയും ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇരുട്ടിൽ വിളക്ക് കത്തിച്ചു വച്ച് വിവസ്ത്രയായി നിന്ന് കുളിക്കുന്ന ഒരു സ്ത്രീയെ ഇരുട്ടിൽ നിന്ന് കാണേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്.  എന്ന് പറഞ്ഞതുപോലെ സ്വന്തം ആത്മ സുഖത്തിനുവേണ്ടിയും, തെറ്റായ ധാരണകളുടെയും പുറത്തു, സംഘടനകൾ ഉണ്ടാക്കി അവാർഡുകൾ വാങ്ങിയും, നാട്ടിൻ പുറങ്ങളിൽ പോയി പൗര സ്വീകരണം സംഘടിപ്പിച്ചും,  പ്രശസ്തരായ എഴുത്തുകാരെകൊണ്ട് പുസ്തക പ്രകാശനം നടത്തിയും സ്വയം എഴുത്തുകാർ എന്ന് പേര് ഉണ്ടാക്കി എടുക്കാനുള്ള ശ്രമത്തിൽ, ഇത്തരക്കാർ കാട്ടികൂട്ടുന്ന കോമാളിത്തരങ്ങൾ ദൂരത്ത്‌ നിന്ന് കാണേണ്ട ഗതികേട് വായനക്കാർക്ക് ഉണ്ടെന്നുള്ള സത്യം നിങ്ങൾക്ക് അറിയാവുഅന്നതാണ്.  അതുമാത്രമല്ല 'നിങ്ങൾക്ക് ഒരെഴുത്തുകാരൻ ആകണമെങ്കിൽ ഞങ്ങളുടെ സംഘടനകളുമായി ചേർന്ന് നില്ക്കൂ എന്നുള്ള ധാരഷ്ട്യമായ ഒരു മനോഭാവവും' ഇക്കൂട്ടർ വളർത്തിയെടുത്തു. അതിന്റെ ഒരന്തര ഫലമാണ് നിങ്ങളുടെ ധാർഷ്ട്ട്യത നിറഞ്ഞ ഈ പ്രസ്താവനക്ക് പിന്നിലും ഉള്ളത്.  പിന്നെ വായനക്കാരെ വിലക്കുറച്ച് കാണാനുള്ള പ്രവണത മേൽ വിവരിച്ച തരത്തില്ലുള്ള എഴുത്തുകാർക്ക് ഉണ്ടെന്നുള്ളത് അവരുടെ ഓരോ പ്രവർത്തിയിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്നു.  ഒരു കാലത്ത് മൂക്കില്ലാത്ത രാജ്യത്തെ മുറിമൂക്കൻ രാജാക്കന്മാരായിരുന്നവർക്ക് ചോദ്യക്കാനും പറയാനും ആളില്ലായിരുന്നതുകൊണ്ട് തോന്നിയവാസ ഭരണം നടത്താൻ കഴിഞ്ഞു ( അത്തരം മുഷ്ക്ക് വച്ചാണ് ഇ-മലയാളിക്ക് ഒരു താക്കീത് നല്കിയിരിക്കുന്നത് )  പക്ഷെ രാജഭരണം മാറി ജനാതിപത്യ ഭരണവും, പിന്നെ ഭരണത്തെ വിലയിരുത്താനും, വേണ്ടിവന്നാൽ സിംഹാസനങ്ങളിൽ നിന്ന് നിഷ്ക്കാസനം ചെയ്യാനും പൗരസമതികളും ഉണ്ടെന്നുള്ള കാര്യം എഴുത്തുകാർ ഓർത്തിരിക്കുന്നത് അവരെ പക്വമതികളായ എഴുത്തുകാരാക്കി മാറ്റും.  പിന്നെ അഭിപ്രായം പറയുന്നവർ ഭീരുക്കളാണെന്നും മുൻപിൻ ചിന്തയില്ലാതെ എഴുതിവിടുന്നവർ ധീരന്മാരും ആണെന്നുള്ള വിചാരം മാറ്റിയെടുക്കാൻ "ഡോക്ടർ ചാണയിലിന്റെ കവിതയും  ശ്രീനാരായണഗുരുവിന്റെ അറിവ് എന്ന കവിതയെ ഉദ്ധരിച്ചു ഞാനെഴുതിയ  അഭിപ്രായവും വായിച്ചിരിക്കുന്നത് നല്ലതാണ്.  കൂടുതൽ ധീർഘിപ്പിക്കുന്നില്ല. പരിജ്ഞാനംക്കൊണ്ട് വിനയം വന്ന ഒരു എഴുത്തുകാരന് എന്നും വായനക്കാരുടെ ഹൃദയത്തിൽ സ്ഥാനം ഉണ്ടായിരിക്കും. അല്ലാത്തവന്മാരുടെ അന്ത്യം വായനക്കാർ തന്നെ കുറിക്കും 
 
വാനക്കാരുടെ ചിന്തക്കായ് 

"അന്ധനായുള്ളവൻ ദീപം കരത്തിങ്ക-
ലേന്തി നടന്നാൽ വഴിയറിഞ്ഞിടുമോ ?" 

"ക്രോധമൂലം മനസ്താപമുണ്ടായ് വരും 
ക്രോധമല്ലോ നിജധർമ്മക്ഷയകരം 
ക്രോധം പരിത്യജിക്കേണം ബുധജനം 
ക്രോധമല്ലോ യമനായതു നിർണ്ണയം "
നാരദർ 2015-05-21 07:34:52
സി ഐ ഡി മൂസയാണ് പണ്ട് ട്രൂത്ത്‌മാനെ ഓടിച്ചത്. ഒന്നിനേം വിശ്വസിക്കാൻ പറ്റില്ല. തട്ടിപ്പുകാർക്ക് പലപേരല്ലേ ഉള്ളത്  
Truth man 2015-05-21 08:30:44
Hi ?... There is no truth here because I am not involving.
Award is nothing but knowledge is important .Truth man never die
And truth still alive. Nobody can beat truth and truth man 
Bye ....
ഗോപാലൻ 2015-05-21 10:10:35
photos: cowboy [10]
"ഒരുത്തനെതന്നെ നിനച്ചിരുന്നാൽ 
വരുന്നെതെല്ലാം അവനെന്നു തോന്നും "

എന്ന് പറഞ്ഞതുപോലെ ന്യുയോർക്ക്‌കാരായാ എഴുത്തുകാർക്ക് തോന്നുന്നതാണ് അവരെ മറ്റുള്ളവർ ആക്രമിക്കാൻ വരുകയാണെന്ന്. ഇതു മനസ്സിന്റെ ഒരു ഭ്രമമാണ്‌.  ആരെക്കൊണ്ടെങ്കിലും ഒരു ഏലസ്സ് ജപിച്ചു അരയിൽ കെട്ടിയാൽ അത് മാറിക്കൊള്ളും . റ്റെക്സുസ്കാർ ഗോപാലന്മാരാണ് അവർക്ക് ഗോക്കളെ നോക്കാൻ കുതിരകളെ ഉപയോഗിക്കാറുണ്ട് അതുകൊണ്ട് കുതിര കയറ്റം അവരുടെ സ്ഥിരം പരിപാടിയല്ല.  ടെക്സ്കാര് ആക്രമണത്തെക്കുറിച്ച് ഒരു സ്വപ്നം കണ്ടാൽ മതി നാഷണൽ ഗാർഡിനെ വിളിച്ചു ഉണർത്തും. ന്യുയോർക്ക് കാരെപ്പോലെ രണ്ടുമൂന്നു തോഴികിട്ടുന്നതുവരെ കാത്തിരിക്കില്ല.  ചിലപ്പോൾ റിക്ക്പെറിയേപ്പോലെയും, ഗ്രഗ് ആബോട്ടിനെപ്പോലെയും വേണ്ടിവാന്നാൽ , തങ്ങൾ അമേരിക്കയുടെ ഭാഗമാണെന്ന കാര്യം മറന്നു യുദ്ധം പ്രഖ്യാപിച്ചെന്നിരിക്കും.  ഗോപാലന്മാരുടെ തൊപ്പിയും, ബൂട്ട്സും  ഗണ്ണും, കുതിരയും ഒക്കെ കണ്ടാൽ പേടി തോന്നുംമെങ്കിലും പാവങ്ങളാ ഒരു കുഴപ്പം മാത്രമേ ഉള്ളൂ ആരെങ്കിലും അധിക്ഷേപിച്ചാൽ അവർ വെടിവയ്ക്കും. തോക്കിൽ കേറിയും വെടിവച്ചെന്നിരിക്കും.  റ്റെക്സ്സിലെ എഴുത്തുകാരെ ആരും അധിക്ഷേപിച്ചിട്ടില്ല എന്ന് മാത്രം പറയരുത്.  നല്ല നല്ല കവിതകൾ എഴുതിക്കൊണ്ടിരുന്ന ഒരു കവിയെ കാട്ടാളനാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ന്യുയോർക്ക്യാകാരായ ചിലർ യാ തൊരു വീണ്ടു 'വിചാരവും' ഇല്ലാതെ വേദികളിൽ നിന്ന് പ്രസംഗിക്കുന്നവരുടെ ആണന്നു മനസ്സിലാക്കാൻ ഗണിച്ചു നോക്കണ്ട ആവശ്യം ഇല്ലാ. അതുകൊണ്ട്‌ ശാന്തരായി കഴിയുന്ന ഗോപാലന്മാരെ ഇളക്കാതിരിക്കുന്നതാണ് നല്ലത്.  വിദ്യാധരൻ ഏതു നാട്ടുകാരനായാലും ഒരു കീജയ്‌  ഗോപാലന്റെവക.

ജസ്റ്റിസ്‌ വാസു 2015-05-21 13:00:18
ഗോപാലനെ കാട്ടാളൻ ആക്കല്ലേ എന്ന കമെന്റിന് എന്റെ വക ഒരു അവാർഡ്‌!!
Texan 2015-05-21 15:43:15
Don't mess up with Texas Yankees.  I am proud of Gopalan
PROUD TEXAN 2015-05-21 17:42:50
ഇതാ ഞങ്ങൾ ഉണർന്നു കഴിഞ്ഞു.ഞങ്ങടെ കൌബോയ് ഗാങ്ങ്സ് ആൻഡ്‌ border പട്രോൾ എല്ലാം തയ്യാർ.വരൂ യാങ്കികളെ,നിങ്ങൾ തോക്ക് എടുക്കും മുന്നേ നിങ്ങടെ തോക്ക് കൊണ്ട് തന്നെ,നിന്റെയൊക്കെ വായിൽ നിറ ഒഴിച്ചിരിക്കും.ഇത് ഞങ്ങടെ നേതാവ് cowboy ഗോപാലനാണേ സത്യം... സത്യം.....മുന്നാമത്തെ സത്യം ഞങ്ങളെക്കൊണ്ട് ഇടീക്കല്ലേ. DON'T MESS WITH TEXAS and our writers we are proud of them.
PROUD TEXAN 2015-05-21 18:35:22
ജോസഫ്‌ നമ്പിമഠം,ജോണ്‍ മാത്യു,, ജോർജ് മണ്ണിക്കരോട്ട്, മാത്യു നെല്ലിക്കുന്ന്,തെക്കേമുറി,കൊല്ലം തെൽമ,ജോസെൻ ജോർജ്, MST നമ്പൂതിരി,മീനു എലിസബത്ത്,എബ്രഹാം തോമസ്‌, പ്രിയാ ഉണ്ണിക്കൃഷ്ണൻ തുടങ്ങി പ്രശസ്തരായ ധാരാളം എഴുത്തുകാരും,അമേരിക്കയിലെ സാഹിത്യ സാംസ്ക്കാരിക രംഗത്തെ നയിക്കുന്നവരും ആയവർ വസിക്കുന്ന നാടാണ്‌ TEXAS എന്ന് ഒർമയിലിരിക്കട്ടെ!! DON'T MESS WITH TEXAS,NOT EVEN IN YOUR DREAMS.
Cowboy Ted 2015-05-21 18:39:30

I want to be a cowboy

Riding on the range,
I've got my hat on,
I've got my boots dusty.
I've got my saddle
On my horse.
He's called... T-t-t-t-t-trigger Of course.

I want to be a cowboy
And you can be my cowgirl
I want to be a cowboy
And you can be my cowgirl
I want to be a cowboy

Riding on the chuck wagon,
Following my man.
His name is Ted,
Can you believe that?
Camping on the prairie
Plays havoc with my hair.
Makes me feel quite dirty,
Though we all do sometimes

I want to be a cowboy
And you can be my cowgirl
I want to be a cowboy
And you can be my cowgirl
I want to be a cowboy

Looking like a hero,
Six-gun at my side,
Chewing my tobacco.
Out on the horizon,
I see a puff of smoke.
Indians on the warpath,

White man speak-em with forked tongue Or not.

I want to be a cowboy
And you can be my cowgirl
I want to be a cowboy
My name is Ted,
And one day I'll be dead yo, yo.

Sudhir Panikkaveetil 2015-05-21 18:53:33
ഒരു കഥ മെനയാം. ടെക്സാസിൽ ഒരു കാട്ടാളൻ മലയാള ഭാഷയാകുന്ന
ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്ത് വീഴ്ത്തുന്നു . ന്യുയോർക്കിൽ നിന്നും ഒരു മഹര്ഷി
(അയാളും പണ്ട് ഒരു കാട്ടാളൻ ആയിരുന്നു) :മാ നിഷാദ " എന്ന് ശപിക്കുന്നു. രക്ഷപ്പെട്ട കിളിയും, കാട്ടാളനും, മഹർഷിയുമൊക്കെയായി ഇ മലയാളിയിൽ
ഒരു രാമായണം വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു. സീതാദേവിമാർ ഇപ്പോൾ നടക്കുന്ന കശ പിശയിൽ
പങ്ക് ചേരാത്തത് മൂലം കഥക്ക് പുതിയ മാനം വരുമെന്ന് തീര്ച്ച്ചയാണ്~.   കറി വച്ച് തിന്നാൻ കിളിയെ ചോദിക്കുന്ന കാട്ടാളനും കവിത ചൊല്ലുന്ന മഹാര്ഷിയും കൂടി
അമേരിക്കൻ മലയാള സാഹിത്യ വനത്തിൽ കഥകളിയോ, ചവിട്ട് നാടകമോ, ചൊൽ കവിതയോ, എന്തൊക്കെ ബഹളമായിരിക്കും ...അതിനടയിൽ ഇണ പിരിഞ്ഞ കിളിയുടെ കിളിപ്പാട്ടും, എഴുത്തുകാർ സ്വന്തം പേരില് കമന്റ് എഴുതിയാൽ നല്ലത്.
 
Justice 2015-05-21 18:56:21
Hello everybody 
Iam standing with  Texan . They have the power.
Justice 2015-05-21 19:03:31
Pls stop comment . I support to Texan 
This is the history of emalYalee 
മുൻഷി 2015-05-21 19:05:40
എഴുത്തുകാരെ തമ്മിലടിപ്പിക്കാൻ ഏതോ കുബുദ്ധിയുടെ പണിയാ ഇതൊക്കെ.അവർ തമ്മിൽ അടിക്കുമ്പോൾ വീഴുന്ന ചോര നക്കി കുടിക്കാൻ കാത്തിരിക്കുന്ന ചില ചെന്നായ്ക്കൾ ഓരോ വേഷം കെട്ടി വരുന്നുണ്ട് സൂക്ഷിക്കുക. മുൻഷി
ബോധവർദ്ധനൻ 2015-05-21 20:29:42
മുൻഷിക്ക് ബോധം വച്ച് തുടങ്ങീട്ടുണ്ട് 
വിദ്യാധരൻ 2015-05-22 06:56:25
അമേരിക്കയിൽ മലയാള സാഹിത്യ മണ്ഡലത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് ന്യുയോർക്കിലെ പ്രശസ്തരായ മലയാളി സാഹിത്യകാരന്മാരാണ്. (അവരുടെ പേര് ഇവിടെ കൊടുക്കുന്നില്ല കാരണം അവർക്ക് ഇത്തരത്തിലുള്ള വിലകുറഞ്ഞ പബ്ലിസിറ്റി ഇഷ്ടമല്ലാത്തതുകൊണ്ട്). അവരുടെ ഓരോ ആശയങ്ങളിലും വാക്കുകളിലും അന്തർലീനമായിരിക്കുന്ന അർത്ഥം മനസില്ലാക്കണം എങ്കിൽ ഒരു ഋഷി മനസ്സുണ്ടായിരിക്കണം.  നാം കേട്ട് മറന്ന വാക്കുകളെ പുനർജീവിപ്പിച്ച് പുതിയതിനേം പഴയതിനേം തമ്മിൽ ബന്ധിപ്പിക്കുന്നു.  ആദ്യം കേൾക്കുമ്പോൾ നമ്മൾക്ക് അടിമുടി ചൊറിഞ്ഞു കെറുമെങ്കിലും പിന്നെ നെല്ലിക്കാപോലെ മധുരിക്കും.  ഇത്തരത്തിലുള്ള ഭാഷ വീട്ടിൽ സ്ത്രീകൾ ഉപയോഗിച്ച് പഠിച്ചാൽ ഭർത്താക്കൻമാർ പൂച്ചകുട്ടിയെപ്പോലെ പെരുമാറാൻ തുടങ്ങും . വീടുകളിലൂടെ സമൂഹത്തിലേക്ക് പടർന്നു കയറി സമഗ്രമായ മാറ്റം വരുത്തുമ്പോൾ നിങ്ങൾക്ക് അവകാശപ്പെടാൻ കഴിയും സംസ്ക്കാരികമായി മാറ്റം വരുത്തിയെന്ന്. അല്ലാതെ കുറെ പേരുടെ പേര് കൊടുത്തിട്ട് അവരാണ് ഇവിടെ മാറ്റം വരുത്തിയെതെന്നു അവകാശപ്പെട്ടാൽ അത് ഇവിടുത്തെ മറ്റു സംസ്ക്കാരിക നായക നായികമാർ വകവച്ചു തന്നെന്നിരിക്കിൽ.   റിക്ക് പെറി ആദ്യം പറഞ്ഞു കേന്ദ്ര ഭരണത്തിൽ നിന്ന് വിച്ഛേദിച്ച്  റ്റെക്സ്സിനു സ്വയംഭരണാധികാരം വേണമെന്ന്. ഇപ്പോൾ അയാളുടെ പിൻഗാമി പറയുന്നു ഒബാമാ റ്റെക്സസ് അർമിയെവിട്ട് പിടിച്ചെടുക്കാൻ ശ്രമിക്കയാണെന്ന്. ഇങ്ങനെ ഒരു കൂട്ടരാണ് അവിടെ താമസിക്കുന്നത്. അതിനെക്കുറിച്ച് ഇത്ര അഭിമാനംകൊള്ളാൻ എന്താണോ ആവോ ഉള്ളത്?  ഏതെങ്കിലും ഒരു സംസ്കാരിക നായകൻ മറുപടി നൽകും എന്ന പ്രതീക്ഷയോടെ ചുരുക്കുന്നു 
നമസ്കാരം 
സ്വന്തം വിദ്യാധരൻ 
SchCast 2015-05-22 10:14:54
Is there any sense in saying the location of the writer? If 'Thakazhi' Sivasankara Pillai moved to 'Kattakada' and settled there, will his fame decrease? Vidyadaharan talks in languages that a common man can hardly understand. Please understand that a vast majority of readers are not able to digest Sanskritized Malayalam. Why do'nt you try 'Thakazhi' style for a change? Don't get me wrong. I live in New York too.
Border Trooper 2015-05-22 07:03:07
ഈ യുദ്ധത്തിൽ രണ്ടു പക്ഷമേ ഉള്ളൂ.അമേരിക്കയിലെ എഴുത്തുകാരും പീറ കമന്റ്‌ എഴുതുന്നവരും തമ്മിലാണീ യുദ്ധം.ആരോഗ്യപരമായ നല്ല കമന്റുകളെ എഴുത്തുകാർ സ്വാഗതം ചെയുന്നു.കാടടച്ചു വെടിവെക്കാൻ വരുന്നവരെ, യാങ്കികളും,ഗോപാലന്മാരും ഒന്നിച്ചു നേരിട്ടിരിക്കും എഴുത്തുകാരുടെ നേരെയുള്ള ആക്ക്രമണത്തിൽ ഞങ്ങൾ കൈകോർത്ത് മുന്നേറും. എങ്ങിനെ എഴുതണമെന്നു ഞങ്ങളെ പഠിപ്പിക്കാൻ വരും മുൻപേ,എന്താണ് സാഹിത്യം എന്നും,എന്താണ് വിമർശനം എന്നും സ്വയം പഠിക്കുക. അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും... പഠിപ്പിചിരിക്കും.
vasu 2015-05-22 07:24:42
ഗോപാലൻ പറഞ്ഞതു കറക്ട്. ന്യൂയോർക്കിലെ ചില എഴുത്തുകാർക്ക് എന്തോ ചില ഭീതികളും ഭ്രമങ്ങളുമുണ്ട്. പത്തിരുപത് വർഷങ്ങൾക്കുമുൻപ് ആരോ മുറിവേല്പിച്ചോ മോഷ്ടിച്ചോ എന്നൊക്കെയുള്ള അകാരണ ഭീതികൊണ്ട് ഇന്നും  ചിലർ ജല്പനങ്ങളോടെ നിഴൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു.  
Border Trooper 2015-05-22 09:55:18
തോക്ക് ധരിച്ച ഗോപാലൻ,ജസ്റ്റിസ്‌,TEXAN,PROUD TEXAN,ഒക്കെ ഈ യുദ്ധത്തിൽ നമ്മുടെ സഖ്യകക്ഷികളാണ്.ഒന്നിക്കാം,യുദ്ധം ചെയ്യാം,തുരത്താം പീറ കമന്റ്‌ എഴുതുന്ന ഈ കീടങ്ങളെ.
Texas Attorney 2015-05-22 10:54:53
വിദ്യാധരൻ എന്ന കപട നാമധാരി ന്യൂയോർക്ക്‌ കാരൻ ആണെന്ന്, അദ്ദേഹം താഴെ എഴുതിയിരിക്കുന്നകമെന്റിൽ നിന്ന് സംശയാതീതമായി തെളിയക്കപ്പെട്ടിരിക്കുന്നു.ഇദ്ധേഹം അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പൊതു ശത്രു ആണെന്നത് പരസ്യമായ രഹസ്യം ആണ്.പല പേരുകളിൽ എഴുതി അവരെ നാറ്റിക്കുന്ന ഇയാൾ ആണ് ഈ നാട്ടിലെ കലാപങ്ങൾക്ക് മുഴുവൻ ഉത്തരവാദി.Yes your honor please നോട്ട് this very immportat point in this case. Now since the target is clear get your guns ready,SHOOT GOPALAN,SHOOT WITH YOUR AK 47
വിദ്യാധരൻ 2015-05-22 11:52:51
പട്ടികജാതി പട്ടിക വർഗ്ഗം വായിച്ചറിയുവാൻ വിദ്യാധരൻ എയിതി വിടണത് (schCast എന്ന് പറഞ്ഞാല താണ ജാതിയാണോ)
 
ഏൻ അമേറിക്കാവിൽ വന്നെങ്കിലും നില മറന്നിട്ടില്ല. സായിപ്പിനെ കാണുമ്പൊൾ കാവാത്തും മറന്നിട്ടില്ല.  പക്ഷെ നിങ്ങയിൽ ചിലര് കുലം മറന്ന് ഇപ്പൊ ഏൻ സായിപ്പിന്റെ ഭാഷയിൽ ഭാഷിക്കണം എന്ന് പറഞ്ഞാൽ ബലിയ ക്ലേശം.  സർക്കാര് അധകൃതർക്ക് കനിഞ്ഞെകിയ ആനുകുല്യം കൊണ്ട് പത്ത് ക്ലാസ് പഠിച്ചു. ഏൻ താണ ജാതിയാണേലും പടിപ്പിച്ച വാദ്യാര് തലമണ്ടയിൽ സംസ്കൃതം കുത്തി നിറച്ചു. പിന്നീടു പറഞ്ഞു തന്നു മലഭാഷയുടെ തള്ള സംകൃതമെന്നു. അതുകൊണ്ട് എവിടെ പോയാലും തള്ളക്കിട്ട് ചവിട്ടില്ല. അതുപോലെ   ഞമ്മടെ മലഭാഷയെ താത്തി കെട്ടാൻ ശ്രമിച്ചാലകൊണ്ട് ഞമ്മള് വിട്ട് തരില്ല . തകഴി തമ്പുരാൻ ഓവി വിജയൻ തമ്പുരാനും പറയിണ ഭാഷയാണ്‌ ശരി ഭാഷയെന്നു ചൊല്ലി വയക്കൂന്നു  വന്നാൽ -പറയും.  ചമ്പൻകുഞ്ഞിന്റെ ഭാഷയെ ഓന് തലേകേരൂന്നു വന്നാൽ അങ്ങനെതന്നെ. ഈ-മലയാളി  വഴി ഒരു കുറുപ്പടി ചാണ്ടിയാൽ മതി.
വിദ്യാധരൻ 2015-05-22 12:01:05
(ഏതെങ്കിലും വിധത്തിൽ ഇദ്ദേഹത്തിനു കാര്യം ഗ്രഹിക്കണം എന്നതുകൊണ്ടാണ് രണ്ടു വിധത്തിൽ മറുപടി എഴുതുന്നത്‌ - എഡിറ്റർ സദയം ക്ഷമിക്കണം)
സ്നേഹിതാ SchCast- ആംഗലേയ ഭാഷയിൽ എന്നോട് നല്ല മലയാളം എഴുതണം എന്ന് പറയുന്ന നിങ്ങൾ ഒരു അമേരിക്കൻ മലയാളി എഴുത്തുകാരനായിരിക്കാൻ  സാദ്ധ്യതയുണ്ട്. കൂടാതെ റെക്സ്കാരൻ ന്യുയോരിക്കിൽ ഒളിച്ചിരുന്ന് എഴുതുന്നതുമാവാം.   മലയാള ഭാഷയിലെ വാക്കുകളിൽ എണ്‍പത് ശതമാനവും സംസ്കൃതത്തിൽ നിന്ന് രൂപം കൊണ്ടിട്ടുള്ളത് എന്ന സത്യം  തകഴിക്കറിയാമായിരുന്നു (ചെമ്മീൻ ) ഓ വി വിജയനും അറിയാമായിരുന്നു (ഖസാക്കിന്റെ ഇതിഹാസം). ഇവരുടെ ഈ രണ്ടു നോവലുകളും വായിച്ചിട്ട് അതിലെ ഭാഷയാണ്‌ യഥാർത്ഥ മലയാള ഭാഷ എന്ന് പറയാൻ ഞാൻ തയാറല്ല. ഒരു പ്രദേശത്തെ അടിസ്ഥാനമാക്കി കഥ എഴുതുമ്പോൾ ആ ദേശത്തിന്റെ ഭാഷയും സംസ്കാരവും കഥയിൽ പ്രതിഫലിക്കുന്നതിൽ തെറ്റില്ല. പക്ഷേ കവിതയിൽ അത് പാടില്ല. അങ്ങനെ ചിലർ എഴുതാൻ ശ്രമിക്കുമ്പോൾ അതിന്റെ പൊരുൾ തിരിക്കാൻ വേറെ ആളിനെ നിയോഗിക്കണ്ടാതായിട്ടു വരും. മലയാള ഭാഷയുടെ തനിമ നില നിറുത്തണം എങ്കിൽ അത് വളരെ ശ്രമകരമായ ഒന്നാണ്. അതല്ല നിങ്ങൾക്ക് മനസിലാകുന്ന മഗ്ലീഷ് ഭാഷയിൽ എഴുതുന്നതെ വായിക്കു എന്ന് നിർബന്ധം പിടിച്ചാൽ, ന്യുയോർക്കിലും റ്റെക്സ്സിലും നിന്നുമൊക്കെയുള്ള സാംസ്കാരിക നായകന്മാർ പടച്ചു വിടുന്ന കവിതകൾ വായിച്ചു സമാധാനം അടയണം.  ഞാൻ വളെരെ ലളിതമായി നിങ്ങൾക്ക് വേണ്ടിയെഴുതിയ ഈ കുറിപ്പ് അങ്ങക്ക് മനസ്സിലാകുമെന്നുള്ള പ്രതീക്ഷയോടെ നിറുത്തുന്നു. അല്ല തൃപ്തി ആയില്ല എങ്കിൽ ഒരു കുറിപ്പ് ഈ -മലയാളിയിലൂടെ വിട്ടാൽ മതി.

സസ്നേഹം 
വിദ്യാധരൻ 
SchCast 2015-05-28 10:10:56
വിദ്യാധര, സഹോദര, ജ്ഞാൻ എഴുതിയ കാര്യം താങ്കളെ വളരെ ചൊടിപ്പിച്ചു എന്ന് മനസിലാക്കുന്നു. സാധാരണകാർ വായിക്കുന്ന മലയാളം എഴുതിയാൽ എന്താന്ന് താങ്കളുടെ പ്രശ്നം. ദളിത് ജന വിഭാഗത്തോട് താങ്കൾ കാണിക്കുന്ന പരിഹാസം മനിസിലക്കുന്നു. സവര്നരോടും അവരുടെ സാഹിത്യ രീതികൊൽഹോടും മാത്രമേ താങ്കൾ നീതി പുലര്തൂ എന്നത് താങ്കളുടെ ഇഷ്ടം. പിന്നെ മലയാളം സംസ്കൃതത്തിന്റെ വെപ്പാട്ടി ആന്നു എന്ന് താങ്കൾ പറയ്ന്നത് സമ്മതിച്ചു തരാൻ പറ്റില്ല. സവർണർ അവര്നരെ പറ്റിക്കാൻ പണ്ട് മുതൽ കാണിച്ച അതെ മാര്ഗം താങ്കൾ അമേരിക്കയിലും തുടരുവാൻ ശ്രമിക്കുന്നു എന്ന് മാത്രമേ പറയാൻ സാധിക്കൂ. വിക്ടര് ഹുഗോയെ പോലുള്ള എഴുത്തുകാരെയും താങ്കളുടെ ലിസ്റ്റിൽ ഉള്പെടുതൂ. ഒരു പക്ഷെ താങ്കളുടെ ചിന്താഗതി 'marumayirikkum'. I wrote in English because it is difficult to find the right combination of English letters to translate to Malayalam 'lipi'. I apologize if any words did not come out quite right.
വിദ്യാധരൻ 2015-05-28 21:12:36
പട്ടികജാതിക്കാരന്  (സ്കെട്യുൾ കാസ്റ്റിന് ഭരണഘടന നലകിയിരിക്കുന്ന പേരാണിത് -തനിക്ക് മനസ്സിലാകുന്ന രീതിയിൽ എഴുതിയെന്നെയുള്ളൂ)

കുമാരനാശാന്റെ ദുരവസ്തയിലെ ഒരു ഭാഗം ഇവിടെ കുറിക്കുന്നു. താമരക്ക് ചെളികുണ്ടിലും വളരാം എന്നതുപോലെ ഒരു ചണ്ഡാളനു വരേണ്യവര്ഗ്ഗത്തിന്റെ ഭാഷ പഠിക്കുന്നതിൽ വലിയ തെറ്റില്ല. വരേണ്യ വര്ഗ്ഗത്തിന്റെ പിടിയിൽ നിന്ന് അവരുടെ ഭാഷ പഠിച്ചുകൊണ്ട് സ്വതന്ത്രമാകണം  

അന്തണനെ ചമച്ചുള്ളൊരു കൈയല്ലൊ 
ഹന്ത നിർമ്മിച്ച്‌ ചെറുമനേയും 
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും 
സ്നേഹമൊലിക്കുമുറവകളും 
ആഹന്തയെത്ര വിഫലമാക്കി തീർത്തു 
നീ ഹിന്ദു ധർമ്മമെ ജാതി മൂലം 
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാർ 
രെത്രയൊ തുഞ്ചന്മാർ കുഞ്ചന്മാരും 
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയി 
കേരളമാതാവേ നിൻ വയറ്റിൽ 
&&&&&&&&&&&&&&&&&&&&&&&&&&
തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർ 
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ 
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ 
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ 
ഭേദങ്ങളറ്റ പൊരുളിനെ കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും 
വൈദികമാനികൾ മർത്ത്യരിൽ ഭേദവും 
ഭേദത്തിൽ ഭേദവും ജല്പിക്കുന്നു 
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ നിന്നി-
ലെന്താണിക്കാണുന്ന വൈപരിത്യം 

നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി 
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല (ആശാൻ -ദുരവസ്ഥ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക