Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം ജീവകാരുണ്യരംഗത്ത്‌ ഒരു മാതൃക

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2012
ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം ജീവകാരുണ്യരംഗത്ത്‌ ഒരു മാതൃക
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം, ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ ഈവര്‍ഷത്തെ ജീവകാരുണ്യ സഹായങ്ങള്‍ വിതരണം ചെയ്‌തു.

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്‌ സഭയുടെ അനാഥര്‍ക്കുവേണ്ടിയുള്ള സ്‌നേഹസനദത്തിന്‌ 2000 ഡോളറും, സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിലെ ലവ്‌ ഇന്‍ഡീസ്‌ എന്ന ജീവകാരുണ്യ പ്രൊജക്‌ടിന്‌ 1000 ഡോളറും, കേരളത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന 12 പേര്‍ക്ക്‌ പഠനത്തിനും, ചികിത്സയ്‌ക്കുമായി 3000 ഡോളറും വിതരണം ചെയ്‌തു എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

റാഫിള്‍ ടിക്കറ്റിലൂടെയാണ്‌ ഈ വര്‍ഷത്തെ ധനശേഖരണം പ്രധാനമായും നടത്തപ്പെട്ടത്‌. കഴിഞ്ഞ 12 വര്‍ഷങ്ങളായി വിവിധ ജീവകാരുണ്യ പരിപാടികളിലൂടെ സെന്റ്‌ മേരീസ്‌ യുവജനപ്രസ്ഥാനം സഭയ്‌ക്കും, യുവജനങ്ങള്‍ക്കും മാതൃകയും അഭിമാനവുമായിക്കഴിഞ്ഞു.

റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, സെക്രട്ടറി പ്രിന്‍സ്‌ ഏബ്രഹാം, ട്രഷറര്‍ ടിജു ജോണ്‍, ജോയിന്റ്‌ സെക്രട്ടറി മെറിന്‍ മാത്യു എന്നിവരാണ്‌ യുവജനപ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ബിജി ബേബി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം ജീവകാരുണ്യരംഗത്ത്‌ ഒരു മാതൃക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക