Image

വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ബ്രൂക്ക്‌ലിന്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2012
വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ബ്രൂക്ക്‌ലിന്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍
ന്യൂയോര്‍ക്ക്‌: സി.എം.ഐ സഭാ സ്ഥാപകനും, സീറോ മലബാര്‍ സഭയുടെ ആത്മീയ തേജസുമായ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ എലിയാസച്ചന്റെ തിരുനാള്‍ ജനുവരി എട്ടാംതീയതി ബ്രൂക്ക്‌ലിന്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍ (862 Manhattan Ave, Brooklyn, 11222) വെച്ച്‌ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടുന്നു.

ഉച്ചകഴിഞ്ഞ്‌ നാലുമണിക്ക്‌ നടക്കുന്ന ആഘോഷമായ സമൂഹബലിയില്‍ ബ്രൂക്ക്‌ലിന്‍ രൂപതാ എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ഫെറാറി മുഖ്യകാര്‍മികത്വം വഹിക്കും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ഗായകര്‍ ഫാ. ജോസഫ്‌ പാലയ്‌ക്കലിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കും. വിവിധ സീറോ മലബാര്‍ ഇടവകളില്‍ നിന്നുമുള്ള കുട്ടികളും, യുവജനങ്ങളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

അമേരിക്കയിലെ സി.എം.ഐ സഭയുടെ കോര്‍ഡിനേറ്റര്‍ റവ. സോജന്‍ മഠത്തില്‍, റവ. റോയി ജേക്കബ്‌, ബേബി തോട്ടുകടവില്‍, അലക്‌സ്‌ വലിയകുളം, ജോയി കരിമ്പില്‍, സെബാസ്റ്റ്യന്‍ ഞള്ളക്കാട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാള്‍ മോടിയാക്കുവാന്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. സോജന്‍ മഠത്തില്‍ (718 383 3339).
വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ തിരുനാള്‍ ബ്രൂക്ക്‌ലിന്‍ സെന്റ്‌ ആന്റണീസ്‌ ദേവാലയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക