Image

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 04 January, 2012
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ പുതുവത്സരപ്പിറവി ആഘോഷങ്ങള്‍ ബല്‍റോസിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ അതിവിപുലമായി കൊണ്ടാടി.

ഡിസംബര്‍ 31 ശനിയാഴ്ച രാത്രി 8 മണിമുതല്‍ 12:30 വരെയായിരുന്നു ആഘോഷപരിപാടികള്‍ . എന്‍.ബി.എ. സെക്രട്ടറി ജയപ്രകാശ് നായരുടെ സ്വാഗത പ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കമ്മിറ്റി മെംബര്‍ ജി.എസ്. ഹരിലാല്‍ ആയിരുന്നു കോ-ഓര്‍ഡിനേറ്റര്‍. സുപ്രസിദ്ധ ഗായകന്‍ ജോഷി ജോസഫിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മികവേകി.

അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് അവരവരുടെ കലാവൈഭവം പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയായി ഈ ആഘോഷവേള. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ച അവിസ്മരണീയമായ ഈ സന്ധ്യ ഓരോരുത്തര്‍ക്കും സന്തോഷകരമായ നിമിഷങ്ങളാണ് നല്‍കിയതെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ തന്റെ കൃതജ്ഞതാ പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. വളരെ മനോഹരമായ ഈ ആഘോഷം സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ച ഹരിലാലിനേയും സുരേഷ് പണിക്കരേയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പുതുവത്സരപ്പിറവി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക