Image

മൂന്ന്‌ ഉറുമ്പുകള്‍ (ഖലീല്‍ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌

Published on 22 May, 2015
മൂന്ന്‌ ഉറുമ്പുകള്‍ (ഖലീല്‍ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
വെയിലത്ത്‌ഉറങ്ങുകയായിരുന്ന ഒരു മനുഷ്യന്റെ
മൂക്കിന്റെ അഗ്രത്ത്‌മൂന്ന്‌ ഉറുമ്പുകള്‍ കണ്ടുമുട്ടി.
അവരുടെഗോത്രാചാരപ്രകാരം പരസ്‌പരം
അഭിവാദനം ചെയ്‌തതിനു ശേഷം,അവര്‍
അവിടെനിന്ന്‌സംഭാഷണത്തിലേര്‍പ്പെട്ടു.
ആദ്യത്തെ ഉറമ്പ്‌ പറഞ്ഞു, `ഇത്രയുംതരിശായ
കുന്നുകളുംസമതല പ്രദേശങ്ങളും ഞാന്‍ ഇന്നു
ഒരെകണ്ടിട്ടില്ല. ഒരുമണി ധാന്യത്തിനുവേണ്ടി
ഞാന്‍ തിരയാത്ത സ്ഥലങ്ങളില്ല പക്ഷെ എനിക്ക്‌
ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.'

രണ്ടാമത്തെ ഉറുമ്പ്‌ ഇങ്ങനെ പറഞ്ഞു, `എല്ലാ
കാട്ടുവഴികളിലുംമൂലകളിലുംഞാനും തിരഞ്ഞെ
ങ്കിലും എനിക്കുംഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒന്നുംമുളയ്‌ക്കാത്ത ഈ സ്ഥലത്തെയാണ്‌എന്റെ
വര്‍ക്ഷക്കാര്‍ചതുപ്പ്‌നിലം എന്നുവിളിയ്‌ക്കുന്നത്‌'.

ഇത്‌കേട്ട്‌മൂന്നാമത്തെ ഉറുമ്പ്‌ തലയുയര്‍ത്തി
ഇങ്ങനെ പറഞ്ഞു, `എന്റെ പ്രിയസുഹൃത്തുക്കളെ
നാം ഇപ്പോള്‍ നില്‌ക്കുന്നത്‌സര്‍വ്വാധികാരവുമുള്ളതും,
ബലവാനും സര്‍വ്വശക്‌തനുമായഒരു ഉറുമ്പിന്റെ
മൂക്കിന്റെമുകളിലാണ്‌. അവന്റെശരീരംവളരെ
ബൃഹത്താണ്‌അതുകൊണ്ട്‌ നമുക്കതിനെ കാണാന്‍
കഴിയില്ല.അവന്റെ നിഴല്‌ ബഹുലമാണ്‌അത്‌കൊണ്ട്‌
നമുക്കതിനെ പിന്‍തുടര്‍ന്ന്‌ കണ്ടെത്താനാവില്ല.അവന്റ
ശബ്‌ദംമുഴക്കമുള്ളതായതുകൊണ്ട നമ്മള്‍ക്കത്‌
കേള്‍ക്കാന്‍കഴിയില്ല. അതെ! അവന്‍ സര്‍വ്വവ്യാപിയാണ്‌.'

മൂന്നാമത്തെ ഉറുമ്പിനെ കേട്ടുകൊണ്ടിരുന്ന മറ്റുറുമ്പുകള്‍
പരസ്‌പരം നോക്കുകയുംഉറക്കെ ചിരിക്കുകയുംചെയ്‌തു.
ആ സമയത്ത്‌ ആ മനുഷ്യന്‍ ഉറക്കത്തില്‍ഒന്ന്‌ചലിക്കുകയും
കൈഉയര്‍ത്തിമൂക്കില്‍ചൊറിയുകയുംചെയ്‌തു.
ആ മൂന്ന്‌ ഉറുമ്പുകളും അതോടൊപ്പംചതഞ്ഞരയുകയുംചെയ്‌തു.

(Three ants met on the nose of a man who was asleep in the sun. And after they had saluted one another, each according to the custom of his tribe, they stood there conversing. The first ant said, “These hills and plains are the most barren I have known. I have searched all day for a grain of some sort, and there is none to be found.”  Said the second ant, “I too have found nothing, though I have visited every nook and glade. This is, I believe, what my people call the soft, moving land where nothing grows.” Then the third ant raised his head and said, “My friends, we are standing now on the nose of the Supreme Ant, the mighty and infinite Ant, whose body is so great that we cannot see it, whose shadow is so vast that we cannot trace it, whose voice is so loud that we cannot hear it; and He is omnipresent.” When the third ant spoke thus the other ants looked at each other and laughed. At that moment the man moved and in his sleep raised his hand and scratched his nose, and the three ants were crushed.)

മൂന്ന്‌ ഉറുമ്പുകള്‍ (ഖലീല്‍ജിബ്രാന്‍) ഭാഷാന്തരം: ജി. പുത്തന്‍കുരിശ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക