Image

ചെറിയതുറ വെടിവെപ്പ്: കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published on 04 January, 2012
ചെറിയതുറ വെടിവെപ്പ്: കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ബീമാപള്ളിയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ആറുപേര്‍ മരിക്കാനിടയായതും അനുബന്ധ സംഭവങ്ങളും അന്വേഷിച്ച ചെറിയതുറ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

2009 മെയ് 17-നാണ് ബീമാപള്ളിയില്‍ പോലീസ് വെടിവെപ്പ് നടത്തിയത്. 2009 ആഗസ്ത് 7-ന് പ്രാബല്യത്തില്‍ വന്ന കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2010 മാര്‍ച്ച് 17-നാണ്. 2010 ഏപ്രില്‍ 21-നും 2011 ഏപ്രില്‍ 27-നും കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു. 60-ഓളം സാക്ഷികളെ വിസ്തരിച്ചു.

മുന്‍ ജില്ലാ കളക്ടര്‍ സഞ്ജയ്കൗള്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള, ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ്, ഐ.ജി.ഗോപിനാഥ്, ബാലസ്റ്റിക് വിദഗ്ദ്ധന്‍ വിഷ്ണുപോറ്റി, മുന്‍ ആര്‍.ഡി.ഒ. കെ.ബിജു ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് തെളിവ് ശേഖരിച്ചു.

ജില്ലാ ഭരണാധികാരികളുടെ അനുമതി തേടാതെയാണ് പോലീസ് വെടിവെച്ചതെന്നും യഥാസമയം അറിയിപ്പ് നല്‍കിയില്ലെന്നും മുന്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമായിരുന്നു. അന്നത്തെ വലിയതുറ എസ്.ഐ. ജോണ്‍സണ്‍ തെളിവ് നല്‍കാന്‍ എത്താതിരുന്നത് മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക