Image

വിഴിഞ്ഞം: മുന്ദ്രയ്ക്ക് അനുമതി നിഷേധിച്ചു

Published on 04 January, 2012
വിഴിഞ്ഞം: മുന്ദ്രയ്ക്ക് അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മുന്ദ്ര പോര്‍ട്ട് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണിന് ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. ഇതനുസരിച്ച് മുന്ദ്ര പോര്‍ട്ടിന് ടെന്‍ഡറില്‍ പങ്കെടുക്കാനാവില്ല.

മുന്ദ്രയ്ക്കും വെല്‍സ്പണ്‍ ഇന്‍ഫ്രാടെക് കണ്‍സോര്‍ഷ്യത്തിനും പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി നേരത്തേ ലഭിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാല്‍ മാത്രമേ കണ്‍സോര്‍ഷ്യങ്ങളുടെ സാമ്പത്തിക ടെന്‍ഡര്‍ പരിഗണിക്കാനും യോഗ്യത നേടുന്നവര്‍ക്ക് ചുമതല നല്‍കാനും സാധിക്കുയുള്ളൂ.

അതിനിടയിലാണ് മുന്ദ്രയ്ക്ക് തിരിച്ചടി നേരിട്ടത്.

കേരളത്തിന്റെ വികസനാവശ്യങ്ങളില്‍ മുന്‍നിരയിലുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി. സുരക്ഷാ അനുമതികളുടെ പേരിലാണ് പദ്ധതി ഏറെ വൈകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക