Image

കോതി അപ്രോച്ച് റോഡ് യാഥാര്‍ഥ്യമായി

Published on 25 May, 2015
കോതി അപ്രോച്ച് റോഡ് യാഥാര്‍ഥ്യമായി

കോഴിക്കോട്: നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനറുതി വരുത്തി കോതി അപ്രോച്ച് റോഡ് യാഥാര്‍ഥ്യമായി. ഉല്‍സവഛായ തീര്‍ത്ത അന്തരീക്ഷത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പാലത്തിന്‍െറയും റോഡിന്‍െറയും ഉദ്ഘാടനം നിര്‍വഹിച്ചു.

കോതി- പള്ളിക്കണ്ടി പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയ പന്തലില്‍ നൂറുകണക്കിന് പേരാണ് ഉദ്ഘാടന ചടങ്ങിന് എത്തിയത്. മന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞിനെയും ഡോ. എം.കെ. മുനീറിനെയും തുറന്ന ജീപ്പിലാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. തൊട്ടുപിന്നാലെ ആട്ടവും പാട്ടുമായി നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഘോഷയാത്രയും നടന്നു.
നഗര റോഡ് വികസന പദ്ധതിക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്നും രാമനാട്ടുകരയിലും തൊണ്ടയാടും മേല്‍പ്പാലം നിര്‍മിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പന്നിയങ്കര മേല്‍പ്പാലം പ്രവൃത്തി വേഗത്തിലാക്കുമെന്ന് സ്ഥലം അധ്യക്ഷത വഹിച്ച മന്ത്രി ഡോ.എം.കെ.മുനീര്‍ അറിയിച്ചു. സൗത്ത് ബീച്ച് സൗന്ദര്യവത്കരണം കോതിയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മിനി സ്റ്റേഡിയമെ നാട്ടുകാരുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 30കോടി ചെലവിലാണ് കോതി അപ്രോച്ച് റോഡ് നിര്‍മിച്ചത്. 1995ലാണ് കോതി പാലത്തിന് തറക്കല്ലിട്ടത്. 1999ല്‍ പാലം നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ ഗതാഗതത്തിനു തുറന്നുകൊടുക്കാനായിരുന്നില്ല. കാപ്പാട്- ബേപ്പൂര്‍ തീരദേശ പാതയുടെ ഭാഗമായാണ് പാലം നിര്‍മിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക