Image

പാമോലിന്‍ കേസ്: കണ്ണന്താനത്തിന്റെ ഹര്‍ജി തള്ളി

Published on 04 January, 2012
പാമോലിന്‍ കേസ്: കണ്ണന്താനത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും 2ജി സ്‌പെക്ട്രം കേസിലേതെന്ന പോലെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കണ്ണന്താനത്തിന്റേത് കേട്ടുകേള്‍വിയില്ലാത്ത ആവശ്യമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക