Image

ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല

Published on 04 January, 2012
ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല
മീററ്റ്: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ സഹോദരന്‍ വെടിവെച്ചുകൊന്നു.

മീററ്റിലെ ഹാരാ ഗ്രമത്തിലാണ് സംഭവം. കൗസര്‍ (21) എന്ന പെണ്‍കുട്ടിയാണ് സഹോദരന്‍ ഷൗക്കീനിന്റെ വേടിയേറ്റു മരിച്ചത്. ജനവരി രണ്ടിനാണ് കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയത്. കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് സഹോദരന്‍ നിറയൊഴിച്ചത്.

കൊല നടത്തിയ ശേഷം ഇയാളും കുടുംബംഗങ്ങളും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഡി.ഐ.ജി പ്രേം പ്രകാശ് പറഞ്ഞു.

ജനവരിയില്‍ ഇത് രണ്ടാം തവണയാണ് ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല നടക്കുന്നത്. ജനവരി ഒന്നിന് മൈതാന ഗ്രാമത്തില്‍ കമിതാക്കളെ ബന്ധുക്കള്‍ ആക്രമിച്ചിരുന്നു. കാമുകന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാമുകി ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയിലാണ്.

ദേവേന്ദ്രയാണ് മരിച്ചത്. സരിത എന്ന പെണ്‍കുട്ടിയാണ് ആസ്പത്രിയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക