സിഗരറ്റ് പാക്കറ്റില്‍ ഫോട്ടോ: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നിയമനടപടിക്ക്
Published on 04 January, 2012
ലണ്ടന്‍: സിഗരറ്റ് പാക്കറ്റുകളില്‍ നിയമപരമായ
മുന്നറിയിപ്പിനൊപ്പമുള്ള ഫോട്ടോയ്ക്കെതിരെ ഇംഗ്ലണ്ട് ഫുട്ബോള്‍
ക്യാപ്റ്റന്‍ ജോണ്‍ ടെറി നിയമനടപടിക്കൊരുങ്ങുന്നു. അനുമതിയില്ലാതെ തന്റെ
ഫോട്ടോ കവറില്‍ ആലേഖനം ചെയ്തതാണ് ടെറിയ ചൊടിപ്പിച്ചത്. ഇന്ത്യയില്‍
വില്‍പ്പനയുള്ള സിഗരറ്റ് കമ്പനിയുടെ കവറിനു പുറത്താണ് ടെറിയുടെ ഫോട്ടോ
അവ്യക്തമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അനുമതി
വാങ്ങാതെയാണ് സിഗരറ്റ് പാക്കറ്റുകളുടെ കവറില്‍ ഫോട്ടോ
അച്ചടിച്ചിട്ടുള്ളതെന്ന് ടെറിയുടെ വക്താവ് അറിയിച്ചു. ഡല്‍ഹിയില്‍
വില്‍പ്പന നടത്തുന്ന സിഗരറ്റ് പാക്കറ്റുകളില്‍ ടെറിയുടെ ഫോട്ടോ ആലേഖനം
ചെയ്തിട്ടുണ്ട്. സിഗരറ്റ് കമ്പനിയോ സര്‍ക്കാരോ ഇതെക്കുറിച്ച്
പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ തയ്യാറാക്കിയ
നിയമപരമായ മുന്നറിയിപ്പിനൊപ്പമുള്ള ചിത്രം പ്രസിദ്ധീകരിക്കുക മാത്രമാണ്
ചെയ്തതെന്ന് സിഗരറ്റ് കമ്പനിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്
റിപ്പോര്‍ട്ട് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല