Image

കനിമൊഴിയുടെ ജാമ്യാപേക്ഷ 20 ലേക്ക് മാറ്റി

Published on 13 June, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ 20 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെയും കലൈഞ്ജര്‍ ടി.വി എം.ഡി ശരദ് കുമാറിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 20 ലേക്ക് മാറ്റി. വിചാരണ കോടതിയും തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഇവര്‍ അവസാന പ്രതീക്ഷയായി പരമോന്നത നീതിപീഠത്തെ സമീപിച്ചത്.

കനിമൊഴിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ച് സി.ബി.ഐക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഷാഹിദ് ഉസ്മാന്‍ ബല്‍വയുടെ ഉടമസ്ഥതയിലുള്ള ഡി.ബി. റിയാല്‍റ്റി എന്ന സ്ഥാപനത്തില്‍നിന്ന് കലൈഞ്ജര്‍ ടി.വി.ക്ക് 200 കോടി രൂപ കൈമറിഞ്ഞെന്നാണ് കേസ്.

ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 20ന് കസ്റ്റഡിയിലെടുത്ത ശേഷം ഇതുവരെയും ഈ പ്രതികളെ ചോദ്യംചെയ്യാത്തതെന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക