മുനിസിപ്പാലിറ്റി ഭക്ഷ്യ നിയന്ത്രണ ഡിപ്പാര്‍ട്ട്മെന്റ് അവാര്‍ഡ് കണ്ണൂര്‍ സ്വദേശിക്ക്
Published on 04 January, 2012
ദുബായ്: മുനിസിപ്പാലിറ്റി ഭക്ഷ്യ നിയന്ത്രണ വിഭാഗത്തിന്റെ പേഴ്സന്‍ ഇന്‍ ചാര്‍ജ്
അവാര്‍ഡ് മലയാളിക്ക് ലഭിച്ചു. തലാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന
കണ്ണൂര്‍ പാനൂര്‍ കണ്ണങ്കോട് പള്ളിക്കല്‍ യൂസഫിനാണ് അവാര്‍ഡ്.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആരോഗ്യകരമായ രീതിയില്‍ ഭക്ഷണ സാധനങ്ങള്‍
സൂക്ഷിക്കുന്നത് സംബന്ധിച്ച് അടുത്തിടെ നടത്തിയ ലെവല്‍ ടു പരീക്ഷയില്‍ യൂസഫ്
മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഫുഡ് കണ്ട്രോള്
വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ഷെരീഫ് അവാര്‍ഡ് സമ്മാനിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല